Advertisement

അന്വേഷണ റിപ്പോർട്ട് വരട്ടെ, ചന്ദ്രശേഖരനെതിരേ പരസ്യപ്രസ്താവന പാടില്ല; കെ സുധാകരന്‍

January 6, 2022
1 minute Read

കേരള കാഷ്യു ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്ന ആര്‍ ചന്ദ്രശേഖരനെതിരേ പരസ്യപ്രസ്താവന പാടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ചന്ദ്രശേഖരനെതിരേയുള്ള ആരോപണങ്ങൾ അന്വേഷിക്കാന്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്നത് വരെ പരസ്യപ്രസ്താവനകളോ, ആക്ഷേപങ്ങളോ പാടില്ല. നിർദ്ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കടുത്ത അച്ചടക്കലംഘനമായി കരുതുമെന്നും അദ്ദേഹം അറിയിച്ചു.

ചന്ദ്രശേഖരനെതിരേയുള്ള ആരോപണങ്ങള്‍ രാജ്യത്തെ എല്ലാ പരിശോധനാ സംവിധാനങ്ങളും അന്വേഷിച്ച് ഒഴിവാക്കിയതാണ്. ചിലര്‍ വിഷയം വീണ്ടും ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നതുകൊണ്ടാണ് പാര്‍ട്ടി തലത്തില്‍ അന്വേഷണത്തിന് തീരുമാനിച്ചത്. ചന്ദ്രശേഖരന്‍ മുന്‍കാല കെ.പി.സി.സി അധ്യക്ഷന്മാരോട് പാര്‍ട്ടി അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ചന്ദ്രശേഖരൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി തലത്തില്‍ അന്വേഷിക്കാന്‍ തീരുമാനിച്ചതെന്നും സുധാകരൻ വ്യക്തമാക്കി.

Story Highlights : no-public-statement-against-chandrasekharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top