സിൽവർ ലൈൻ; ഭൂമി ഏറ്റെടുക്കലിനെതിരെ ഹൈക്കോടതിയിൽ ഹർജി

സിൽവർ ലൈൻ പദ്ധതിക്കെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. സ്ഥലം ഏറ്റെടുക്കൽ നടപടികൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. സ്ഥലം ഏറ്റെടുക്കുന്നതിനുള്ള സർക്കാർ വിജ്ഞാപനം നിയമവിരുദ്ധമാണെന്ന് ഹർജിക്കാർ ആരോപിക്കുന്നു. കേന്ദ്ര അനുമതിയില്ലാതെ സംസ്ഥാന സർക്കാരിന് ഭൂമി ഏറ്റെടുക്കാനാകില്ല. റയിൽവേ പദ്ധതികൾക്ക് ഭൂമി ഏറ്റെടുക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണെന്ന് ഹർജിയിൽ പറയുന്നു. ഭൂമി ഏറ്റെടുക്കൽ നടപടിക്കുള്ള വിഞ്ജാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടുന്നു. പദ്ധതിയുടെ ഭാഗമായി സ്ഥലം നഷ്ടമാകുന്ന നാല് ഭൂവുടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി ബുധനാഴ്ച പരിഗണിക്കും.
ഇതിനിടെ സിൽവർ ലൈൻ പദ്ധതിക്കെതിരെ ബി ജെ പി സമരത്തിലേക്ക്. ഈ മാസം 25 മുതൽ 30 വരെ സിൽവർ ലൈൻ കടന്ന് പോകുന്ന ജില്ലകളിൽ പദയാത്രകൾ സംഘടിപ്പിക്കും. ജില്ലാ അധ്യക്ഷന്മാർ സിൽവർ ലൈൻ വിരുദ്ധ പദയാത്രകൾ നയിക്കുമെന്ന് ബി ജെ പി അറിയിച്ചു. അതിനിടെ നാടിന് ആവശ്യമുള്ള പദ്ധതികള്‍ ആരെങ്കിലും എതിര്‍ക്കുമെന്ന് കരുതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍ പറഞ്ഞു.
Read Also : ട്രെയിൻ പോയിട്ടും ഗേറ്റ് തുറന്നില്ല; ഗേറ്റ് കീപ്പർക്ക് സസ്‌പെൻഷൻ
അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ മെട്രോമാന്‍ ഇ.ശ്രീധരന്‍ ഉന്നയിച്ച ആരോപണങ്ങളെ തള്ളി കെ റെയില്‍ എം. ഡി വി.അജിത്കുമാര്‍ രംഗത്തെത്തി. പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന ഇ.ശ്രീധരന്റെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. പ്രോജക്ട് അംഗീകരിക്കുന്നതിന് മുന്‍പ് ഡിപിആര്‍ പുറത്തുവിടാനാകില്ല. ഡിഎംആര്‍സിയോ ചെന്നൈ മെട്രോയോ ഇത് പുറത്തുവിട്ടിട്ടില്ലെന്നും കെ റെയില്‍ എംഡി ട്വന്റിഫോറിനോട് പറഞ്ഞു. നൂറുകണക്കിന് വര്‍ഷങ്ങളായി റെയില്‍വേ ട്രാക്കുകള്‍ കേരളത്തിലുണ്ട്. അന്നില്ലാത്ത പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കെ റെയിലിലും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Story Highlights : Petition against the Silver Line project -high court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here