ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയാറാകണം; നിർദേശവുമായി ആരോഗ്യമന്ത്രാലയം

മെഡിക്കൽ ഓക്സിജൻ ലഭ്യതയും വിതരണ പ്രക്രിയയും വിലയിരുത്തി കേന്ദ്ര സർക്കാർ. ഓക്‌സിജൻ ഉപകരണങ്ങൾ പ്രവർത്തനക്ഷമമെന്ന് ഉറപ്പാക്കാൻ സംസ്ഥാനങ്ങളോട് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. ഓക്സിജൻ ഉപകരണം പ്രവർത്തിപ്പിക്കുന്നവർക്ക് പരിശീലനം നൽകാനും സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ സംസ്ഥാനങ്ങള്‍ തയാറാകണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.
ഇതിനിടെ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ വ്യാപനം ഗൗരവതരമല്ലെന്ന റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടില്ലെന്ന് ആരോഗ്യമന്ത്രാലയംവ്യക്തമാക്കി. പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്നും ആരോഗ്യമന്ത്രാലയം വിശദീകരിച്ചു. മാത്രമല്ല ഒമിക്രോണ്‍ സ്ഥിരീകരിച്ച് ആളുകള്‍ മരിക്കുന്നുണ്ടെന്നും സാഹചര്യത്തെ നിസാരമായി കാണരുതെന്നും ആരോഗ്യമന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Read Also :രാജ്യത്ത് കൊവിഡ് ആശങ്ക; ഏഴ് ദിവസത്തെ നിരീക്ഷണം, യാത്രാ മാർഗരേഖ പുതുക്കി കേന്ദ്രം
അതേസമയം 24 മണിക്കൂറിനിടെ 1,17,100 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 28 ശതമാനത്തിന്‍റെ വർധനയാണിത്. ആകെ കൊവിഡ് രോഗികളുടെ എണ്ണം ഇതോടെ 3.52 ലക്ഷമായി ഉയർന്നിട്ടുണ്ട്. കൊവിഡിന്‍റെ ഒമിക്രോണ്‍ വകഭേദമാണ് രാജ്യത്ത് ഇപ്പോള്‍ വ്യാപിക്കുന്നതില്‍ ഏറ്റവും മുൻപില്‍ എന്ന് ഐസിഎംആര്‍ വ്യക്തമാക്കി.
Story Highlights : Covid 19- india updates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here