Advertisement

രാജ്യത്ത് കൊവിഡ് ആശങ്ക; ഏഴ് ദിവസത്തെ നിരീക്ഷണം, യാത്രാ മാർഗരേഖ പുതുക്കി കേന്ദ്രം

January 7, 2022
Google News 1 minute Read

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ യാത്രാ മാർഗരേഖ പുതുക്കി കേന്ദ്രം. വിദേശത്ത് നിന്നെത്തുന്നവർക്ക് ഏഴ് ദിവസത്തെ നിരീക്ഷണം നിർബന്ധമാക്കി ആരോഗ്യമന്ത്രാലയം. യാത്രക്കാർ ആർ ടി പി സി ആർ പരിശോധന നടത്തുകയും നെഗറ്റീവ് ആണെങ്കിൽ ഏഴ് ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നുമാണ് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം.

നേരത്തെ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് മാത്രമാണ് ഏഴ് ദിവസം നിർബന്ധിത ക്വാറന്റീൻ നിർദേശിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കൊവിഡ് വ്യപാനം രൂക്ഷമായ സാഹചര്യത്തിലാണ് വിദേശത്ത് നിന്നെത്തുന്ന എല്ലാ യാത്രക്കാരും നിർബന്ധിത ക്വാറന്റീനിൽ പ്രവേശിക്കണമെന്ന നിർദേശം ആരോഗ്യമന്ത്രാലയം നൽകിയിരിക്കുന്നത്.

Read Also :കേരളത്തിൽ 25 പേർക്ക് കൂടി ഒമിക്രോൺ ; ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 300 കടന്നു

അതേസമയം സംസ്ഥാനത്ത് ആകെ 305 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 209 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്. 32 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ വരുന്നവർക്ക് നേരത്തെ സ്വയം നിരീക്ഷണമാണ് അനുവദിച്ചിരുന്നത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്നവരിൽ കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിനാൽ അവർക്കും ഹോം ക്വാറന്റീൻ വേണമെന്ന് സംസ്ഥാനവും ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര മാർഗനിർദേശ പ്രകാരം ഹോം ക്വാറന്റീൻ വ്യവസ്ഥകൾ കർശനമാക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി.

Story Highlights : India’s new Covid-19 travel guidelines

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here