കേരളത്തിൽ 25 പേർക്ക് കൂടി ഒമിക്രോൺ ; ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 300 കടന്നു

സംസ്ഥാനത്ത് ഇന്ന് 25 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. മലപ്പുറം ജില്ലയിൽ നിന്നുള്ള 19 പേർക്കും ആലപ്പുഴ, തൃശൂർ ജില്ലകളിലെ 3 പേർക്ക് വീതവുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ( kerala reports 25 omicron cases )
ഇന്ന് സ്ഥിരീകരിച്ച 25 പേരിൽ 23 പേരും ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വന്നതാണ്. രണ്ട് പേർക്ക് സമ്പർക്കത്തിലൂടെ ഒമിക്രോൺ ബാധിച്ചു. മലപ്പുറം ജില്ലയിയിലുള്ള 42 വയസുകാരിക്കും തൃശൂർ ജില്ലയിലുള്ള 10 വയസുകാരിക്കുമാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
മലപ്പുറത്ത് 14 പേർ യുഎഇയിൽ നിന്നും 4 പേർ ഖത്തറിൽ നിന്നും, ആലപ്പുഴയിൽ 2 പേർ യുഎഇയിൽ നിന്നും ഒരാൾ സൗദി അറേബ്യയിൽ നിന്നും, തൃശൂരിൽ ഒരാൾ ഖത്തറിൽ നിന്നും ഒരാൾ യുഎസ്എയിൽ നിന്നും വന്നതാണ്.
Read Also : സംസ്ഥാനത്ത് ഇന്ന് 5296 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ കുത്തനെ ഉയർന്നു
ഇതോടെ സംസ്ഥാനത്ത് ആകെ 305 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും 209 പേരും ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നും ആകെ 64 പേരും എത്തിയിട്ടുണ്ട്. 32 പേർക്കാണ് ആകെ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.
Story Highlights : kerala reports 25 omicron cases
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here