ഇന്നത്തെ പ്രധാന വാർത്തകൾ (07-01-2022)

സില്‍വര്‍ലൈന്‍; കാര്യങ്ങൾ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പ്രാപ്തൻ’; സീതാറാം യെച്ചൂരി ( jan 7 news round up )
സില്‍വര്‍ലൈന്‍ വിവാദത്തില്‍ പ്രതികരിക്കാതെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പ്രാപ്തനാണെന്ന് യച്ചൂരിയുടെ പ്രതികരണം.സിൽവർ ലൈൻ പദ്ധതിയിൽ സിപിഐഎം നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്. മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഹൈദരാബാദിൽ ആരംഭിച്ചു.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിൽ കാമുകന് പങ്കില്ല; നീതുവിന്റെ ലക്ഷ്യം ഇബ്രാഹിമുമൊത്തുള്ള ബന്ധം തുടരാൻ
കോട്ടയെ മെഡിക്കൽ കോളജിൽ നിന്ന് നവജാത ശിശുവിനെ തട്ടികൊണ്ടുപോയ കേസിൽ കാമുകന് പങ്കില്ലെന്ന് കോട്ടയെ എസ്പി ഡി.ശിൽപ. നീതു തനിച്ചാണ് കൃത്യം നടത്തിയത്. കാമുകൻ ഇബ്രാഹിം ബാദുഷയുമൊത്തുള്ള ബന്ധം തുടരുകയായിരുന്നു നീതുവിന്റെ ലക്ഷ്യം.
ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ്: ഹിന്ദുത്വത്തിലൂന്നിയാകും ബിജെപി പ്രചാരണമെന്ന് മഹേഷ് ശർമ്മ എം.പി
ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണം ഹിന്ദുത്വത്തിലൂന്നിയാകുമെന്ന് മഹേഷ് ശർമ്മ എം.പി ട്വന്റിഫോറിനോട്. രാജ്യത്തെ 80 ശതമാനം ഹിന്ദുക്കളാണെന്ന് മഹേഷ് ശർമ്മ പറയുന്നു.
കുട്ടിയെ തട്ടികൊണ്ടുപോകാൻ നീതു ശ്രമിച്ചുവെന്ന വാർത്ത ബന്ധുക്കൾക്കും നാട്ടുകാർക്കും ഞെട്ടലായി. ടിക്‌ടോക്കിലൂടെയാണ് നീതുവും ഇബ്രാഹിം ബാദുഷയും സൗഹൃദത്തിലായത്. വിദേശത്ത് ജോലിക്കാരനായ നീതുവിൻ്റെ ഭർത്താവ് ആഴ്ചകൾക്ക് മുമ്പാണ് നാട്ടിലെത്തി മടങ്ങിയത്. (neethu ibrahim badusha abduction)
പഞ്ചാബ് പൊലീസിന് സുരക്ഷാ വീഴ്ച്ചയെന്ന് എൻഎസ്ജി, ഹർജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
പ്രധാനമന്ത്രിയുടെ സുരക്ഷാ കാര്യത്തിൽ പഞ്ചാബ് പൊലീസിന് വീഴ്‌ച സംഭവിച്ചെന്ന് എൻ എസ് ജി. റോഡ് യാത്ര തുടങ്ങിയത് ഡിജിപിയുടെ അനുവാദം ലഭിച്ച ശേഷമെന്ന് സ്ഥിരീകരിച്ചു. മാർഗമദ്ധ്യേ തടസങ്ങൾ ഇല്ലെന്ന് പഞ്ചാബ് ഡിജിപി അറിയിച്ചിരുന്നു. മേഖലയിൽ കാർഷിക പ്രതിഷേധം നടക്കുന്ന കാര്യം അറിയിച്ചില്ലെന്നും ദേശീയ സുരക്ഷാ വിഭാഗം.
കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനെ ബ്ലാക്ക് മെയിൽ ചെയ്യാൻ, പ്രതി നീതു; നിർണായക വിവരങ്ങൾ പുറത്ത്
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത് ബ്ലാക്ക്മെയിലിംഗിനെന്ന് പ്രതി നീതു. സുഹൃത്തിനെ ഭീഷണിപ്പെടുത്താനാണ് നവജാത ശിശുവിനെ തട്ടിയെടുത്തെന്ന് നീതു പറഞ്ഞു. ഇന്നലെ കസ്റ്റഡിയിലായ ഇബ്രാഹിം ബാദുഷ നീതുവിന്റെ കാമുകൻ ആണ്. ബാദുഷ വിവാഹ വാഗ്ദാനം നൽകി നീതുവിനെ വഞ്ചിച്ചു, മറ്റൊരു വിവാഹത്തിന് ശ്രമിച്ചു. തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിന്റെ കുഞ്ഞാണെന്ന് വരുത്താൻ ആയിരുന്നു നീതുവിന്റെ ശ്രമമെന്ന് പൊലീസ് പറഞ്ഞു.
Story Highlights : jan 7 news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here