അരലക്ഷം അംഗബലമുള്ള പൊലീസ് സേനയിൽ യന്ത്ര മനുഷ്യരല്ല പ്രവർത്തിക്കുന്നത്, പൊലീസിനെ ന്യായികരിച്ച് കോടിയേരി ബാലകൃഷ്ണൻ

പൊലീസിനെതിരായ ആക്ഷേപങ്ങളെ പ്രതിരോധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി സമ്മേളനത്തിൽ പൊലീസിനെതിരെ ശകാരവർഷം എന്നത് മാധ്യമ ഭാവന മാത്രമാണ്. അരലക്ഷം അംഗബലമുള്ള പൊലീസ് സേനയിൽ യന്ത്ര മനുഷ്യരല്ല പ്രവർത്തിക്കുന്നത്.
Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…
പൊലീസ് സേനയിലെ ചിലരുടെ പ്രവർത്തി പൊതുവായ ആക്ഷേപത്തിന് ഇടവരുത്തുന്നെന് നിരീക്ഷണം. ഒറ്റപ്പെട്ട സംഭവങ്ങൾ പാർട്ടി സമ്മേളനത്തിൽ ചൂണ്ടിക്കാണിക്കുക സാധാരണമെന്നും കോടിയേരി ബാലകൃഷ്ണൻ വ്യകത്മാക്കി. സിപിഐഎം മുഖപത്രത്തിലെ പ്രതിവാര ലേഖനത്തിലാണ് കോടിയേരി ബാലകൃഷ്ണന്റെ വിശദീകരണം.
Story Highlights :kodiyeri balakrishnan-about-kerala-police-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here