കുസൃതി കാണിച്ചു; അഞ്ചര വയസുകാരനെ പൊള്ളലേൽപ്പിച്ച് അമ്മ

ഇടുക്കിയിൽ അഞ്ചര വയസുകാരനോട് അമ്മയുടെ ക്രൂരത. രണ്ടു കാലിന്റെയും ഉള്ളം കാലിൽ പൊള്ളലേൽപ്പിച്ചു. ഇടുപ്പിലും പൊള്ളൽ ഏൽപ്പിച്ചിട്ടുണ്ട്. കുസൃതി കൂടുതൽ കാണിച്ചതിനാണ് ശിക്ഷ. ( mother attacks five year old )
രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടായത്. ശാന്തൻപാറ പേത്തൊട്ടി സ്വദേശി അബിനേഷിനാണ് പൊള്ളലേറ്റത്. പറയാതെ മുറ്റത്തേക്കിറങ്ങി എന്നതാണ് അമ്മ കുട്ടിയെ പൊള്ളിക്കാൻ കാരണമായി പൊലീസ് പറയുന്നത്. കുട്ടിയുടെ പരുക്ക് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ചൈൽഡ് ലൈൻ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു.
Read Also : പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; സഹോദരി ജിത്തുവിനായി ലുക്കൗട്ട് നോട്ടിസ്
ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ പരിശോധനയിൽ കാലിൽ സാരമായ പൊള്ളലേൽക്കുകയും പഴുപ്പ് ബാധിക്കുകയും ചെയ്തതായ് കണ്ടെത്തി.ഇതിനെ തുടർന്ന് കുട്ടിയെ വിദഗ്ധ ചികിൽസയ്ക്കായ് അടിമാലിയിലെ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ അമ്മ ഭുവനക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ശാന്തമ്പാറ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Child Helpline Number- 1098
Story Highlights : mother attacks five year old
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here