തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്നു

തമിഴ്‌നാട്ടിൽ കൊലക്കേസ് പ്രതികളെ പൊലീസ് വെടിവച്ചുകൊന്നു. ചെങ്കൽപ്പേട്ട് ടൗൺ സ്റ്റേഷൻ പരിധിയിലാണ് സംഭവം. ദിനേശ്, മൊയ്തീൻ എന്നിവരാണ് മരിച്ചത്. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ വെടിവച്ചുവെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം.
പൊലീസ് സ്റ്റേഷന് സമീപം ഇന്നലെ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. കാർത്തിക്, മഹേഷ് എന്നിവരാണ് ഇന്നലെ മരിച്ചത്. ഈ കേസിൽ അറസ്റ്റിലായവരെയാണ് പൊീലീസ് ഇന്ന് വെടിവച്ച് കൊലപ്പെടുത്തിയത്. വൈകീട്ട് 7.30 ഓടെ കടയിൽ ചായകുടിച്ചുകൊണ്ടിരുന്നപ്പോഴാണ് കാർത്തിക്കിന് നേരെ മൂന്നംഗ സംഘം നാടൻ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തിയത്. ഇതേ സംഘം തന്നെ മഹേഷിന്റെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് മഹേഷിനെ കൊലപ്പെടുത്തിയത്.
Read Also : പൊതുജനങ്ങൾക്ക് നേരിട്ട് മാസ്‌കുകൾ വിതരണം ചെയ്ത് തമിഴ്‌നാട് മുഖ്യമന്ത്രി
ദിനേശും മൊയ്തീനും പൊലീസിന് നേരെ ബോംബെറിഞ്ഞുവെന്നും പൊലീസ് പറയുന്നു. ദിനേശിന്റെ പേരിൽ ഒന്നും, മൊയ്തീന്റെ പേരിൽ മൂന്നും കൊലപാതക കേസുകളുണ്ട്.
Story Highlights : tamil nadu police shot murder case culprits
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here