ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ്: ഹിന്ദുത്വത്തിലൂന്നിയാകും ബിജെപി പ്രചാരണമെന്ന് മഹേഷ് ശർമ്മ എം.പി

ഉത്തർ പ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണം ഹിന്ദുത്വത്തിലൂന്നിയാകുമെന്ന് മഹേഷ് ശർമ്മ എം.പി ട്വന്റിഫോറിനോട്. രാജ്യത്തെ 80 ശതമാനം ഹിന്ദുക്കളാണെന്ന് മഹേഷ് ശർമ്മ പറയുന്നു. ( up election campaign focusing hindutwa says bjp )
അതേസമയം, ഉത്തർപ്രദേശിൽ ദ്രുവീകരണത്തിന് ശ്രമം നടത്തുന്നു എന്ന വിമർശനം ബി.ജെ.പി തള്ളി. ഇത്തരം വിമർശനങ്ങൾക്ക് പ്രസക്തി ഇല്ലെന്ന് മഹേഷ് ശർമ്മ എം.പി ട്വന്റിഫോറിനോട് പ്രതികരിച്ചു. കോൺഗ്രസ് കുടുംബപാർട്ടിയും മറ്റുള്ള പാർട്ടികൾ പബ്ലിക് ലിമിറ്റഡ് പാർട്ടികളും ആണെന്നും മഹേഷ് ശർമ്മ തുറന്നടിച്ചു.
കൊവിഡ് വ്യാപനത്തിനിടയിലും ഉത്തർപ്രദേശിൽ വിപുലമായ പ്രചാരണത്തിനാണ് ബിജെപി തയാറെടുക്കുന്നത്. സംസ്ഥാനവ്യാപകമായി പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മുതൽ പ്രാദേശിക ജനപ്രതിനിധികൾ വരെ പങ്കെടുക്കുന്ന വിപുലമായ ഉദ്ഘാടന പദ്ധതികളാണ് ഇപ്പോൾ നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത ദിവസം ഉണ്ടാകും എന്ന സാഹചര്യത്തിൽ കൂടുതൽ പദ്ധതികളുടെ ഉദ്ഘാടനം ഉറപ്പുവരുത്താൻ കൂട്ടത്തോടെയാണ് എല്ലാ പദ്ധതികളും ഉദ്ഘാടനം ചെയ്യുന്നത്.
ബിജെപിയെ സംബന്ധിച്ച് ഉത്തർപ്രദേശിലെ നിയമസഭ തിരഞ്ഞെടുപ്പ് വിജയം വിജയം കേവലം സംസ്ഥാനം ഭരിക്കുക എന്ന ലക്ഷ്യത്തിൽ മാത്രമല്ല . 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സാധ്യത കൂടിയായി പാർട്ടി ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനെ കാണുന്നു. അതുകൊണ്ടുതന്നെ വിപുലമായ തയ്യാറെടുപ്പുകളാണ് സംസ്ഥാനവ്യാപകമായി പാർട്ടി നടത്തുന്നത്.
പ്രധാനമന്ത്രി നേരിട്ട് നിരവധി പദ്ധതികളുടെ ഉദ്ഘാടനം ആണ് ഒരു മാസത്തിനുള്ളിൽ നിർവഹിച്ചത്. ഇതിന്റെ പത്തിരട്ടിയോളം പദ്ധതികളുടെ ഉദ്ഘാടനം യോഗി ആദിത്യനാഥും നടത്തി. ഇതിന് പിന്നാലെയാണ് സംസ്ഥാനത്താകെ ഇപ്പോൾ നടക്കുന്ന വിവിധ പരിപാടികൾ. കേന്ദ്രമന്ത്രിമാരും ലോക്‌സഭാ അംഗങ്ങളും പ്രാദേശിക ബിജെപി ജനപ്രതിനിധികളും എല്ലാം ഒരേവേദിയിൽ വിവിധ പരിപാടികളുടെ ഉദ്ഘാടകനായി എത്തുന്നു. ശനിയാഴ്ചവരെ ആണ് ഈ വിധത്തിൽ ഉദ്ഘാടന പരിപാടികൾ ബിജെപി തയാറാക്കിയിരിക്കുന്നത്.
Story Highlights : up election campaign focusing hindutwa says bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here