Advertisement

ഒമിക്രോൺ; സംസ്ഥാനത്തെത്തുന്നവർക്ക് ഇന്നുമുതൽ നിർബന്ധിത ക്വാറൻ്റൈൻ

January 8, 2022
1 minute Read

സംസ്ഥാനത്ത് ഇന്നുമുതൽ വിദേശ രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക് നിർബന്ധിത ക്വാറൻ്റൈൻ. ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും എത്തുന്ന മുഴുവൻ പേരും ഒരാഴ്ച നിർബന്ധമായി നിരീക്ഷണത്തിൽ കഴിയണം. ഇവർ എട്ടാം ദിവസം ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയരാകണം. നെഗറ്റീവ് ആണെങ്കിൽ വീണ്ടും ഒരാഴ്ച സ്വയം നിരീക്ഷണത്തിൽ കഴിയണമെന്നും ആരോഗ്യ വകുപ്പ് നിർദേശിച്ചു.

നിർബന്ധിത ക്വാറൻ്റൈൻ ഒരാഴ്ചത്തേക്കാണെങ്കിലും വിദേശത്ത് നിന്നും എത്തുന്നവർ ഫലത്തിൽ 14 ദിവസം നിരീക്ഷണത്തിൽ കഴിയേണ്ടിവരും. ക്വാറൻ്റൈൻ വ്യവസ്ഥകൾ കർശനമായി നിരീക്ഷിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഒമിക്രോൺ വ്യാപനം ആശങ്ക പടർത്തുന്ന സാഹചര്യത്തിലാണ് സംസ്ഥാനം കടുത്ത നിയന്ത്രണം ഏർപ്പെടുത്തുന്നത്. സംസ്ഥാനത്ത് ഇതുവരെ 305 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്‌. കഴിഞ്ഞ ദിവസം പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയതും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

Story Highlights : omicron-mandatory-quarantine-from-today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top