Advertisement

ഡിസംബർ 26 ‘വീർ ബാൽ ദിവസ്’ ആയി ആചരിക്കും: പ്രധാനമന്ത്രി മോദി

January 9, 2022
Google News 1 minute Read

ഈ വർഷം മുതൽ ഡിസംബർ 26 ‘വീർ ബാൽ ദിവസ്’ ആയി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹിബ്‌സാദേസിന്റെ (ഗുരു ഗോവിന്ദ് സിംഗിന്റെ മക്കൾ) ധീരതയ്ക്കും നീതിക്കായുള്ള അവരുടെ പോരാട്ടത്തിനുമുള്ള ആദരസൂചകമാണ് തീരുമാനമെന്ന് മോദി പറഞ്ഞു.

“സാഹിബ്‌സാദ സൊരാവർ സിംഗ് ജിയും സാഹിബ്‌സാദ ഫത്തേ സിംഗ് ജിയും രക്തസാക്ഷിത്വം വരിച്ച അതേ ദിവസമാണ് വീർ ബാൽ ദിവസ്. ഈ രണ്ട് മഹാന്മാരും ധർമ്മത്തിന്റെ മഹത്തായ തത്വങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതിന് പകരം മരണത്തെയാണ് തിരഞ്ഞെടുത്തത്. മാതാ ഗുജ്രി, ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജി, 4 സാഹിബ്സാദുകൾ എന്നിവരുടെ ധീരതയും ആദർശങ്ങളും ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകുന്നു.” അദ്ദേഹം ട്വീറ്റ് ചെയ്തു.

“ഇവർ ഒരിക്കലും അനീതിക്ക് മുന്നിൽ തലകുനിച്ചില്ല. എല്ലാവരെയും ഉൾക്കൊള്ളുന്നതും യോജിപ്പുള്ളതുമായ ഒരു ലോകമാണ് അവർ വിഭാവനം ചെയ്തത്. കൂടുതൽ ആളുകൾ അവരെക്കുറിച്ച് അറിയേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്,” മറ്റൊരു ട്വീറ്റിൽ പറയുന്നു.

Story Highlights : 26-to-be-observed-as-veer-baal-diwas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here