ദേശീയ തലത്തിൽ കോൺഗ്രസ് സഖ്യം വേണ്ടെന്ന് സി പി ഐ എം

കരട് രാഷ്ട്രീയ പ്രമേയത്തിന് സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗീകാരം. കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്ന് രാഷ്ട്രീയ പ്രമേയം. ബി ജെ പിക്കെതിരായ സഖ്യത്തിൽ പ്രാദേശിക സഖ്യങ്ങൾ ആകാമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു. ഇതോടെ ദേശീയ തലത്തിൽ കോൺഗ്രസുമായി ഒരു സഖ്യം വേണ്ടതില്ലെന്ന നിലപാട് സി പി ഐ എം കൈകൊണ്ടിരിക്കുന്നു. ഇന്ന് സമാപിച്ച കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച അന്തിമ തീരുമാനം എടുത്തത്.
നേരത്തെ പോളിറ്റ് ബ്യൂറോ സമവായത്തിലൂടെ തയാറാക്കിയ രേഖയിൽ ഇത്തരത്തിലുള്ള തീരുമാനമാണ് എടുത്തിരുന്നതെങ്കിലും ബംഗാളിൽ നിന്നുള്ള ചില അംഗങ്ങൾ കോൺഗ്രസുമായി ദേശീയ തലത്തിൽ സഹകരണം ആവശ്യമാണെന്നും എങ്കിൽ മാത്രമേ ബി ജെ പിയെ ചെറുക്കുക പ്രായോഗികമാകൂ എന്ന നിലപാടെടുത്തു. എന്നാൽ ചർച്ചയിൽ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും കേരളം , തെലങ്കാന,ആന്ധ്രാ പ്രദേശ്, ഉത്തർപ്രദേശ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
Read Also :ദേശീയ തലത്തിൽ സി പി ഐ എം – കോൺഗ്രസ് സഹകരണം; കേന്ദ്ര കമ്മറ്റിയിലും ബംഗാൾ നേതാക്കൾ എതിർപ്പ് അറിയിച്ചു
ഭൂരിഭാഗം അംഗങ്ങളും പോളിറ്റ് ബ്യൂറോ മുന്നോട്ട് വച്ച കരട് രേഖയെ പിന്തുണയ്ക്കുന്ന തരത്തിലാണ് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയത്. എന്നാൽ ബംഗാളിൽ നിന്നുള്ള നേതാക്കൾ നേരത്തെ ഉന്നയിച്ച അതെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയായിരുന്നു.
Story Highlights : CPI (M) -Congress cooperation- national level
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here