Advertisement

പാലക്കാട് പുലിയുടെ സാന്നിധ്യം കണ്ടെത്തിയ സ്ഥലത്ത് കൂട് സ്ഥാപിക്കാനൊരുങ്ങി വനം വകുപ്പ്

January 9, 2022
1 minute Read
leopard palakkad

പാലക്കാട് ഉമ്മിനിയില്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച സ്ഥലത്ത് കൂട് സ്ഥാപിക്കുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍. കാമറ ട്രാപ്പ് ഉപയോഗിച്ച് മേഖല നിരീക്ഷിക്കും. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സംഘം രാത്രിയും മേഖലയില്‍ ക്യാമ്പ് ചെയ്യും.

ഉമ്മിനിയില്‍ അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്നാണ് ഇന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. പത്ത് ദിവസം മാത്രമാണ് പുലിക്കുട്ടികളുടെ പ്രായം. ഇവയ്ക്ക് മരുന്നും ഭക്ഷണവും നല്‍കിത്തുടങ്ങി. തള്ളപ്പുലിയെ കണ്ടെത്താനുള്ള തെരച്ചിലിലാണ് വനം വകുപ്പ്. വനം വകുപ്പിന്റെ ദ്രുത പ്രതികരണ സേന സ്ഥലത്തെത്തിയിട്ടുണ്ട്.

Read Also : യാത്രക്കാരിയോട് മോശമായി പെരുമാറിയ സംഭവം; കെഎസ്ആര്‍ടിസി കണ്ടക്ടറെ പിരിച്ചുവിട്ടു

അകത്തേത്തറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലാണ് ഉമ്മിനി. മാധവന്‍ എന്നയാളുടെ തകര്‍ന്നു കിടക്കുന്ന വീട്ടിലായിരുന്നു പുലിക്കുഞ്ഞുങ്ങള്‍. വര്‍ഷങ്ങളായി ആള്‍ത്താമസമില്ലാതെ അടഞ്ഞുകിടക്കുകയായിരുന്നു വീട്. ഇവിടെ പുലി പ്രസവിച്ചു കിടക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ പുലിയുടെ സാന്നിധ്യം അറിയുന്ന ഒരു സൂചനയും ഇത്രനാളും ഉണ്ടായിരുന്നില്ല. കണ്ടെത്തിയ പുലിക്കുട്ടികളെ പാലക്കാട് മൃഗാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Story Highlights : leopard palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top