കൊവിഡ് പശ്ചാത്തലത്തിൽ മത്സരനടത്തിപ്പിൽ പുതിയ ചട്ടങ്ങളുമായി ഐഎസ്എൽ

കൊവിഡ് പശ്ചാത്തലത്തിൽ മത്സരനടത്തിപ്പിൽ പുതിയ ചട്ടങ്ങളുമായി ഐഎസ്എൽ. എടികെ മോഹൻ ബഗാൻ താരത്തിന് കൊവിഡ് സ്ഥിരീകരിച്ചതോടെ ഒഡിഷ എഫ്സിക്കെതിരായ മത്സരം മാറ്റിവയ്ക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് ഐഎസ്എൽ അധികൃതർ കൊവിഡ് ചട്ടം പ്രഖ്യാപിച്ചത്.
ബയോബബിളിൽ കർശന നിയന്ത്രണങ്ങളോടെയാണ് ടൂർണമെന്റ് പുരോഗമിക്കുന്നതെങ്കിലും രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കരുതൽ നടപടി. ഒരു ടീമിൽ 15 കളിക്കാര്എങ്കിലും കൊവിഡ് നെഗറ്റീവെങ്കില്‍ മത്സരം നടത്തും.15 പേരില്ലെങ്കില്‍ മത്സരം മാറ്റിവയ്ക്കാനാണ് ആദ്യ പരിഗണന.
Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…
മാറ്റിവയ്ക്കാന്‍ കഴിയില്ലെങ്കില്‍ എതിര്‍ടീം 3-0ന് ജയിച്ചതായി കണക്കാക്കും. ഇരു ടീമിലും കൊവിഡ് ബാധിതരെങ്കില്‍ മത്സരം ഗോൾരഹിത സമനിലയായി കണക്കാക്കും. പുതിയ ചട്ടം ഐഎസ്എൽ അധികൃതർ ക്ലബുകളെ അറിയിച്ചു.
കൊവിഡ് ബാധിതരുടെ എണ്ണം ടീമുകൾക്ക് മറച്ചുവയ്ക്കാൻ കഴിയാത്ത തരത്തിലാണ് പരിശോധന ക്രമം പ്രഖ്യാപിച്ചിരിക്കുന്നത്. പരിശോധനാഫലം ക്ലബുകൾക്ക് നൽകും മുൻപ് ലീഗ് അധികൃതർക്കാവും ആദ്യം ലഭ്യമാക്കുക.
Story Highlights : new-regulations-announced-in-isl-palying-conditions-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here