കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ജനകളുടെ ആശങ്കകൾ പരിഹരിക്കണം : പി.ക്യഷ്ണ പ്രസാദ് ട്വന്റിഫോറിനോട്

കെ-റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട ജനകളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് കിസാൻസഭാ സെക്രട്ടറി പി.ക്യഷ്ണ പ്രസാദ് 24 നോട്. പദ്ധതി അപകടം ആണെന്ന് വിശ്വസിക്കുന്നവരെ വസ്തുത ബോധ്യപ്പെടുത്തുക എന്നത് ഇടത് സംഘടനകളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ ഉത്തരവാദിത്തം നിരവഹിക്കാൻ കിസാൻ സഭയും ശ്രമിക്കുമെന്ന് പി.ക്യഷ്ണ പ്രസാദ് പറഞ്ഞു. ( p krishna prasad on k rail )
കെ.റെയിലിനെ എതിർക്കുന്നവർ മുഴുവൻ വസ്തുത മനസിലാക്കിയിട്ടാണോ എന്ന് പരിശോധിക്കണമെന്ന് കൃഷ്ണ പ്രസാദ് പറയുന്നു. പദ്ധതി ഗുണകരമല്ലെന്നും അപകടമാണെന്നും സത്യസന്ധമായ വിശ്വസിക്കുന്നവരെ വസ്തുതകൾ പറഞ്ഞ് ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also : മാടായിപ്പാറയിൽ കെ-റെയിൽ സർവേകല്ല് പിഴുത സംഭവം; ചിത്രം പങ്കുവച്ചയാൾക്കെതിരെ കേസ്
കെ.റെയിൽ കേരളത്തിന്റെ വികസനത്തിനും പുരോഗതിയ്ക്കും അനിവാര്യമാണെന്ന് പി.ക്യഷ്ണപ്രസാദ് പറഞ്ഞു. പദ്ധതി ഏറ്റവും വേഗത്തിൽ നടപ്പാക്കേണ്ടതാണെന്നും കൃഷ്ണപ്രസാദ് പറയുന്നു. കെ.ശ്രീധരൻ അടക്കം ഉയർത്തുന്ന വിമർശനങ്ങൾക്ക് ശാസ്ത്രിയ പരിഹാരം ഉണ്ടെന്ന് പി.ക്യഷ്ണപ്രസാദ് പറയുന്നു. പാലം കെട്ടിയാൽ കേരളത്തെ വിഭജിക്കുമെന്ന വാദം ശാസ്ത്രീയ യുക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. പാലം കെട്ടിയാലും അടിയിലൂടെ നീരൊഴുക്ക് സാധ്യമാണെന്ന് കിസാൻസഭാ സെക്രട്ടറി പറഞ്ഞു.
Story Highlights : p krishna prasad on k rail
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here