ഇന്ത്യൻ ഗാനത്തിനൊത്ത് ചുവടുവച്ചത് പാക് എംപി അല്ല [24 Fact Check]
ഇന്ത്യൻ ഗാനത്തിനൊത്ത് പാകിസ്താൻ എംപി ചുവടുവയ്ക്കുന്നുവെന്ന് പ്രചാരണം. വിഡിയോയുടെ പിൻബലത്തോടെയാണ് സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. ( pak mp dancing video fact check )
‘ടിപ് ടിപ് ബർസാ പാനി’ എന്ന ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന പാകിസ്താൻ എംപി എന്ന തലക്കെട്ടോടെയാണ് വിഡിയോ. പാക് എംപി ആമിർ ലിഖാത് ഹുസൈനാണ് വിഡിയോയിലുള്ളതെന്നാണ് അവകാശവാദം. നിരവധി മുൻനിര ദേശീയ മാധ്യമങ്ങൾ ഉൾപ്പെടെ പങ്കുവച്ച ഈ വാർത്ത എന്നാൽ വ്യാജമാണ്.
നൃത്ത വിഡിയോയിലുള്ളത് പാക് എംപി ആമിർ അല്ല, മറിച്ച് ഷുഐബ് ഷകൂർ എന്ന കൊറിയോഗ്രാഫറാണ്.
Read Also : “എന്റെ ഹൃദയത്തിൽ നിന്നും നിന്റെ ഹൃദയത്തിലേക്ക് സ്വന്തം പപ്പ”; അച്ഛന്റെ അവസാന വരികൾ വിവാഹ വസ്ത്രത്തിൽ ചേർത്ത് മകൾ…
ഷുഐബ് തന്നെ ഈ വിഡിയോ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വിഡിയോയ്ക്ക് എംപിയുമായി യാതൊരു ബന്ധവുമില്ലെന്ന് ചുരുക്കം.
Story Highlights : pak mp dancing video fact check
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here