സ്‌കൂളുകൾ അടച്ചിടില്ല; വിദ്യാഭ്യാസമന്ത്രി ട്വന്റിഫോറിനോട്

കൊവിഡും ഒമിക്രോണും വ്യാപിക്കുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ ആശങ്കകൾക്ക് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. സംസ്ഥാനത്ത് സ്‌കൂളുകൾ അടച്ചിടില്ലെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ട്വന്റിഫോർ സ്റ്റുഡന്റ് ടിവിയിലായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. ( schools wont shut down says sivankutty )
കൊവിഡ് വ്യാപനം തടയാനുള്ള തയ്യാറെടുപ്പോടെയാണ് സ്‌കൂൾ തുറന്നത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. അയൽ സംസ്ഥാനങ്ങളിൽ സ്‌കൂളുകൾ അടച്ചതുപോലെയുള്ള സാഹചര്യം കേരളത്തിലില്ല. സ്‌കൂളുകളിൽ കൂടുതൽ നിയന്ത്രണം തത്കാലമില്ലെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
Read Also : സർക്കാർ സ്‌കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിൻസിപ്പൽമാർക്ക് നൽകും; തീരുമാനം അടുത്ത അധ്യയനവർഷം മുതൽ
പരീക്ഷകൾ ഓഫ്‌ലൈനായി നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പരീക്ഷകൾ നടത്തണമെന്നാണ് സർക്കാർ നിലപാട്. പത്താംക്ലാസ്, പ്ലസ്ടു പരീക്ഷയ്ക്കുള്ള ഫോക്കസ് ഏരിയ തയ്യാറാണെന്നും കുട്ടികൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിൽ പരീക്ഷ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
Story Highlights : schools wont shut down says sivankutty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here