ഹാർദ്ദിക് പാണ്ഡ്യ അഹ്മദാബാദ് ഫ്രാഞ്ചൈസി ക്യപ്റ്റനായേക്കുമെന്ന് സൂചന

വരുന്ന സിപിഎൽ സീസണിൽ ഹാർദ്ദിക് പാണ്ഡ്യ അഹ്മദാബാദ് ഫ്രാഞ്ചൈസിക്കായി കളിച്ചേക്കുമെന്ന് സൂചന. സീസണിൽ പുതുതായി രൂപീകരിക്കപ്പെട്ട രണ്ട് ഫ്രാഞ്ചൈസികളിൽ ഒന്നായ അഹ്മദാബാദ് ഇന്ത്യൻ ഓൾറൗണ്ടറെ ടീമിലെത്തിച്ചു എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിപ്പോർട്ട് കൃത്യമാണെങ്കിൽ മുംബൈ ഇന്ത്യൻസിൽ കരിയർ തുടങ്ങിയ ഹാർദ്ദിക് നീണ്ട 6 വർഷങ്ങൾക്കു ശേഷമാവും ടീം മാറുക. സീസണിലെ മെഗാ ലേലത്തിനു മുന്നോടിയായി താരത്തെ മുംബൈ റിലീസ് ചെയ്തിരുന്നു. (hardik pandya ahmadabad captain)
മുതിർന്ന മാധ്യമപ്രവർത്തകൻ കെ ശ്രീനിവാസ് റാവു ആണ് ഇക്കാര്യം അറിയിച്ചത്. ഹാർദ്ദിക്കിനെ ക്യാപ്റ്റനാക്കുന്ന അവർ റാഷിദ് ഖാനെയും ടീമിലെത്തിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഹാർദ്ദിക്കിനെ ഫിറ്റ്നസ് പ്രശ്നങ്ങൾ അലട്ടുകയാണ്. ടി-20 ലോകകപ്പിലും കഴിഞ്ഞ ഐപിഎൽ സീസണിലുമൊന്നും താരം പന്തെറിഞ്ഞിരുന്നില്ല.
Read Also : ഐപിഎൽ മുംബൈയിൽ മാത്രമായി നടത്തിയേക്കുമെന്ന് സൂചന
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ അടുത്ത സീസൺ മുംബൈ നഗരത്തിൽ മാത്രമായി നടത്തിയേക്കുമെന്ന് സൂചനയുണ്ട്. രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. കൊവിഡ് വ്യാപനം ആരംഭിച്ച 2020 സീസണിൽ പൂർണമായും യുഎഇയിലാണ് ഐപിഎൽ നടത്തിയത്. കഴിഞ്ഞ സീസണിൽ ഇന്ത്യയിൽ ചില മത്സരങ്ങൾ നടത്തുകയും കൊവിഡ് ബാധയെ തുടർന്ന് ടൂർണമെൻ്റ് നിർത്തിവെക്കുകയും ചെയ്തു. തുടർന്ന് ബാക്കി മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റി.
വരുന്ന സീസണിൽ 2 പുതിയ ടീമുകൾ ഉൾപ്പെടെ ആകെ 10 ടീമുകളാണ് ടൂർണമെൻ്റിൽ കളിക്കുക. അതുകൊണ്ട് തന്നെ പങ്കെടുക്കുന്ന താരങ്ങളുടെ എണ്ണത്തിലും മത്സരങ്ങളുടെ എണ്ണത്തിലുമൊക്കെ വ്യത്യാസമുണ്ടാവും. അതുകൊണ്ട് തന്നെ ഒരു നഗരത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുക എന്നതാണ് സുരക്ഷിതമെന്ന് ബിസിസിഐ കരുതുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് രഞ്ജി ട്രോഫി അടക്കമുള്ള ടൂർണമെൻ്റുകൾ മാറ്റിവച്ചിരുന്നു. അതും ഈ തീരുമാനത്തെ സ്വാധീനിച്ചു. മുംബൈയിലെ വാംഖഡെ, ബ്രാബോൺ, ഡിവൈ പാട്ടീൽ സ്റ്റേഡിയങ്ങളിലാവും മത്സരങ്ങൾ നടക്കുക.
മെഗാ ലേലം ഫെബ്രുവരി 12, 13 തീയതികളിലെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിൽ വച്ചാവും ലേലം നടക്കുക. മെഗാ ലേലത്തെപ്പറ്റി ബിസിസിഐ ഫ്രാഞ്ചൈസികളെ അറിയിച്ചു. അതേസമയം, ഇതേപ്പറ്റി ഔദ്യോഗിക വെളിപ്പെടുത്തൽ വന്നിട്ടില്ല.
Story Highlights : hardik pandya ahmadabad franchise captain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here