കൊലപാതകത്തെ കോണ്‍ഗ്രസോ, കെ.എസ്.യുവോ ന്യായീകരിക്കില്ല, അപലപിക്കും : കെ സുധാകരൻ

ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിലെ എസ്എഫ്‌ഐ പ്രവർത്തകന്റെ കൊലപാതകത്തിൽ പ്രതികരിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. കൊലപാതകത്തെ കോണ്‍ഗ്രസോ, കെ.എസ്.യുവോ ന്യായീകരിക്കില്ല, അപലപിക്കും. കെ എസ് യു മുൻകൈയെടുത്ത് ഒരു കലാലയത്തിലും കൊലപാതകം നടക്കില്ലെന്ന് ഉറപ്പുണ്ട്. ഏത് സാഹചര്യത്തിലാണ് കൊലപാതകമെന്ന് പരിശോധിക്കും. ഇടുക്കിയില്‍ എം.എം.മണി– എസ്.രാജേന്ദ്രന്‍ പക്ഷങ്ങള്‍ തമ്മില്‍ പ്രശ്നമുണ്ടെന്ന് അറിയുന്നു. മഹാരാജാസ് കോളജില്‍ കെ.എസ്.യുക്കാരെ ആക്രമിച്ചത് ആരെന്നും കെ.സുധാകരന്‍ ചോദിച്ചു. ആരാണ് അക്രമകാരികളെന്ന് കേരളം വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ധീരജിന്റെ കൊലപാതകത്തിനു പിന്നില്‍ കോണ്‍ഗ്രസെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചിരുന്നു. പൈശാചിക രാഷ്ട്രീയം പുരോഗമന സമൂഹത്തിന് ചേർന്നതല്ലെന്ന് കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. കൊലക്കത്തി രഷ്ട്രീയം കൈവെടിയാൻ കെ എസ് യു, യൂത്ത് കോൺഗ്രസ് നേതാക്കൾ തയാറാകണം. കെ.സുധാകരന്‍ കെപിസിസി അധ്യക്ഷനായ ശേഷം അണികളെ അക്രമത്തിന് പ്രേരിപ്പിക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും കോടിയേരി മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
Read Also : ധീരജിന്റെ കൊലപാതകം; മുഖ്യപ്രതിയെന്ന് സംശയിക്കപ്പെടുന്ന നിഖിൽ പിടിയിൽ
അതേസമയം എസ് എഫ് ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. ശേഷം മൃതദേഹം നാളെ രാവിലെ ചെറുതോണിയിൽ നിന്ന് സ്വദേശമായ കണ്ണൂരിലേക്ക് കൊണ്ട് പോകും. സംഭവത്തില്‍ ചെറുതോണി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Story Highlights : K Sudhakaran on Idukki stundent death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here