Advertisement

7 മണിക്കൂറില്‍ 2 രാജി, കളംമാറ്റം തകൃതി ; ഗോവയില്‍ മറ്റൊരു ബിജെപി എംഎല്‍എ കൂടി രാജിവച്ചു

January 10, 2022
Google News 1 minute Read

ഗോവയില്‍ മറ്റൊരു ബിജെപി എംഎല്‍എ കൂടി ഇന്ന് രാജിവച്ചു. മായിം മണ്ഡലത്തില്‍ നിന്നുള്ള ബിജെപി എംഎല്‍എ പ്രവീണ്‍ സന്‍ത്യ ആണ് രാജിവച്ചത്.തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയില്‍ നേതാക്കളുടെ കളംമാറ്റം തുടരുകയാണ്. ബിജെപിയില്‍ നിന്ന് ഇതുവരെ നാല് എംഎല്‍എമാരാണ് രാജിവച്ചത്. രാവിലെ ബിജെപി മന്ത്രി മൈക്കല്‍ ലോബോ രാജിവച്ചിരുന്നു. ഏഴാമത്തെ മണിക്കൂറിലാണ് രണ്ടാമത്തെ എംഎല്‍എ ബിജെപിക്ക് നഷ്ടമായത്.

ഗോവയിലെ പ്രാദേശിക കക്ഷിയായ മഹാരാഷ്ട്രവാദി ഗോമന്‍തക് പാര്‍ട്ടി (എംജിപി)യില്‍ ചേരാനാണ് പ്രവീണിന്റെ തീരുമാനം. ഈ പാര്‍ട്ടി മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിരുന്നു. ഗോവയില്‍ ആദ്യമായിട്ടാണ് മമതയുടെ പാര്‍ട്ടി മല്‍സരിക്കുന്നത്. ഇത്തവണ ബിജെപിക്കും കോണ്‍ഗ്രസിനുമെതിരെ തൃണമൂല്‍ കോണ്‍ഗ്രസും മല്‍സര രംഗത്തുണ്ട്.

Read Also :ഗോവയില്‍ ബിജെപിക്ക് തിരിച്ചടി; മന്ത്രിയും യുവമോര്‍ച്ചാ നേതാവുമടക്കം കോണ്‍ഗ്രസിലേക്ക് ഒഴുക്ക്

നേരത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു പ്രവീണ്‍. 2012ല്‍ മല്‍സരിപ്പിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടു. 2017ലെ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയില്‍ ചേരുകയും തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച് ജയിക്കുകയും ചെയ്തു. മുന്‍ വിദ്യാഭ്യാസ മന്ത്രി ഹരീഷ് പ്രഭുവിന്റെ മകനാണ് പ്രവീണ്‍.

ഫെബ്രുവരി 14നാണ് ഗോവയില്‍ നിയമസഭാ തെരഞ്ഞെടുപ്പ്. കൂടാതെ നാല് സംസ്ഥാനങ്ങളിലേക്ക് കൂടി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ബിജെപി, കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എഎപി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി (ജിഎഫ്പി) എംജിപി, എന്‍സിപി എന്നീ കക്ഷികളാണ് ഗോവയില്‍ മല്‍സര രംഗത്തുള്ളത്. ഇതില്‍ കോണ്‍ഗ്രസും ജിഎഫ്പിയും സഖ്യമുണ്ടാക്കിയിട്ടുണ്ട്. തൃണമൂലും എംജിപിയും സഖ്യത്തിലാണ്. ബിജെപി ഇത്തവണ തനിച്ചാണ്. എന്‍സിപി നിലപാട് വ്യക്തമാക്കിയിട്ടില്ല. ഒരുപക്ഷേ അവര്‍ കോണ്‍ഗ്രസിനൊപ്പം നിന്നേക്കുമെന്നാണ് അനൗദ്യോഗിക വിവരം.

Story Highlights : one-more-bjp-mla-pravin-zantye-resigned-in-goa-within-7th-hour

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here