ഒന്നും രണ്ടുമല്ല, ഇരുപത് ലക്ഷം ചിലവഴിച്ച് കിളികൾക്കായി ഒരു വീട്…

വീടുകളിൽ നമ്മുടെ ഓമനകളാണ് വളർത്തുമൃഗങ്ങൾ. പൂച്ചയും പട്ടിയും പക്ഷികളും എല്ലാം ഇതിൽ ഉൾപ്പെടുന്നു. ഇവയ്ക്കായി വീടൊരുക്കുന്നതും ഭക്ഷണം ഒരുക്കുന്നതുമെല്ലാം നമുക്ക് ഏറെ പ്രിയപ്പെട്ട കാര്യങ്ങളാണ്. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് വ്യത്യസ്‍തനായൊരു മൃഗസ്നേഹിയെയാണ്. പേര് ഭഗവാൻജി. കിളികളോടും മൃഗങ്ങളോടും ഉള്ള അതിയായ സ്നേഹമാണ് ഇദ്ദേഹത്തിന്.
കിളികളോടുള്ള ഇഷ്ടം കൊണ്ട് ലക്ഷങ്ങൾ ചെലവഴിച്ച് കിളികൾക്കായി വീടൊരുക്കിയിരിക്കുകയാണ് ഇദ്ദേഹം. വിശ്വസിക്കാൻ പ്രയാസമുണ്ടോ? സംഭവം ഉള്ളതാണ്. ഗുജറാത്തിലാണ് ഇങ്ങനെയൊരു വീട്. ഒന്നും രണ്ടുമല്ല ഇരുപത് ലക്ഷം രൂപ ചെലവിട്ടാണ് ഭഗവാൻജി കിളികൾക്കായി വീട് ഒരുക്കിയിരിക്കുന്നത്.
2500 മൺകലങ്ങൾ ഉപയോഗിച്ച് 140 അടി വീതിയിലും 40 അടി ഉയരത്തിലുമാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. മഴവെള്ളം സംഭരിക്കാനുള്ള സംവിധാനം തുടങ്ങി നിരവധി പ്രത്യേകതകൾ ഈ കിളിവീടിന് ഉണ്ട്. കാറ്റും വെളിച്ചവും യഥേഷ്ടം ഇതിനകത്ത് കയറും. കുട്ടിക്കാലം മുതൽ കിളികളോടും മൃഗങ്ങളോടും ഉള്ള ഇഷ്ടമാണ് ഇങ്ങനെയൊരു ഈ ഉദ്യമത്തിന് ഈ 75 വയസുകാരനെ പ്രേരിപ്പിച്ചത്. വ്യത്യസ്തമായ ഈ വീട് കാണാൻ നിരവധി പേര് ഇങ്ങോട്ടേക്ക് എത്താറുണ്ട്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here