Advertisement

കേരളത്തിലെ കലാലയങ്ങളില്‍ കോൺഗ്രസ് അക്രമരാഷ്ട്രീയം പ്രോത്സാഹിപ്പിക്കില്ല ; കെ.സുധാകരന്‍

January 11, 2022
Google News 1 minute Read

കൊലപാതക രാഷ്ട്രീയം കോൺഗ്രസ്‌ പ്രോത്സാഹിപ്പിക്കില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരന്‍. ഇടുക്കി എഞ്ചിനിയറിംഗ് കോളജിലെ വിദ്യാർത്ഥി ധീരജിന്റെ കൊലപാതകം അന്വേഷിക്കാൻ കോൺഗ്രസ് പാർട്ടി സമിതിയെ നിയോഗിച്ചു. സംഭവത്തിൽ അന്വേഷണ സമിതി റിപ്പോർട്ട് ലഭിച്ച ശേഷം ആവശ്യമായ നടപടിയെടുക്കുമെന്നും കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു. ആരും കൊലപാതകത്തെ ന്യായീകരിക്കുന്നില്ലെന്നും സുധാകരൻ ആവർത്തിച്ചു.

Read Also :ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം, കോണ്‍ഗ്രസിന്റെ സ്ഥാനത്ത് എഎപിയെത്തും; പുതിയ സർവേ ഫലം

തീപ്പന്തം കാണിച്ച് തന്നെ ഭീഷണിപ്പെടുത്തേണ്ടെന്നും സുധാകരൻ പറഞ്ഞു. കൊലക്കത്തി ആദ്യം താഴെ വെയ്ക്കേണ്ടത് സിപിഐഎമ്മാണ്. കൊലപാതകത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്താൻ കമ്യുണിസ്റ്റുകാർക്ക് അവകാശമില്ല. കമ്യൂണിസ്റ്റുകാർ മുഴുവൻ കോളജുകളിലെയും ഹോസ്റ്റലുകൾ ഗുണ്ടാ ഓഫീസുകൾ ആക്കിമാറ്റി. കൊലക്കത്തി രാഷ്ട്രീയത്തിന്റെ കിരീടം ചേരുക മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമാണെന്നും സുധാകരൻ വിമർശിച്ചു.

Story Highlights : k-sudhakaran-on-dheeraj-murder-

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here