ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മായാവതി മത്സരിക്കില്ല

ബിഎസ്പി അധ്യക്ഷ മായാവതി ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല.
തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മായാവതി നേതൃത്വം നൽകും. കൂടുതൽ എം എൽ എ മാർ രാജിവയ്ക്കുമെന്ന് സ്വാമി പ്രസാദ് മൗര്യയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നടപടി. ബി എസ് പി ജനറൽ സെക്രട്ടറിയും എം പിയുമായ സതീഷ് ചന്ദ്ര മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ മായാവതിയും താനും മത്സരിക്കില്ല. ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ എസ്പിയോ ബിജെപിയോ അധികാരത്തിൽ വരില്ല. ബിഎസ്പി ആയിരിക്കും സർക്കാർ രൂപീകരിക്കുകയെന്നും സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു. എന്നാൽ ഉത്തർപ്രദേശിൽ ബി.എസ്.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
Read Also :ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്: 87 ‘പ്രേത ഗ്രാമങ്ങളിൽ’ വോട്ടെടുപ്പില്ല
അതേസമയം തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മത വിദ്വേഷ പ്രചാരണങ്ങൾ വർധിച്ചുവരുന്ന പ്രവണതയാണ് ഉള്ളതെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷൻ നടപടിയെടുക്കണമെന്നും പാർട്ടി യോഗത്തിൽ മായാവതി പറഞ്ഞിരുന്നു.
Story Highlights : Mayawati Won’t Contest UP Assembly Election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here