സൈറൻ മുഴക്കി വധു വരന്മാരുടെ യാത്ര, ആംബുലൻസ് ദുരുപയോഗം ചെയ്‌തെന്ന് പരാതി

കായംകുളം കറ്റാനത്ത് ആംബുലൻസിൽ വധു വരന്മാരുടെ യാത്ര. കായംകുളം ഏയ്ഞ്ചൽ ആംബുലൻസ് സർവീസിന്റെ വാഹനമാണ് വിവാഹയാത്രയ്ക്കായി ഉപയോഗിച്ചത്. സംഭവത്തിൽ പരാതിയുമായി ആംബുലൻസ് ഓണേഴ്‌സ് ആൻഡ് ഡ്രൈവേഴ്‌സ് അസോസിയേഷൻ രംഗത്തെത്തി. അത്യാഹിത സർവീസ് ദുരുപയോഗം ചെയ്യുന്നതിനെതിരെ നടപടി സ്വീകരിക്കുമെന്ന് ആർ ടി ഓ അറിയിച്ചു.
സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. അത്യാഹിത സമയത്ത് ആളുകളെ കൊണ്ടുപോകുന്ന അതെ രീതിയിലാണ് സൈറൻ മുഴക്കി വധു വരന്മാർ യാത്ര ചെയ്യുകയായിരുന്നു. അത്യാഹിത സമയത്ത് ഉപയോഗിക്കേണ്ട വാഹനത്തെ സമാനമായ രീതിയിൽ വിവാഹ ശേഷം വധു വരന്മാർക്കായി ഉപയോഗിച്ചു എന്നത് നിയമവിരുദ്ധമാണ് എന്ന നിലയിലാണ് എം വി ഡി വിലയിരുത്തുന്നത്.
Read Also :ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം, കോണ്‍ഗ്രസിന്റെ സ്ഥാനത്ത് എഎപിയെത്തും; പുതിയ സർവേ ഫലം
വിഷയത്തിൽ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് ആർ ടി ഓ അറിയിച്ചു. ആംബുലൻസുകളുടെ ദുരുപയോഗമാണ് ശക്തമായ നടപടി സ്വീകരിക്കും, വിഷയം ആരോഗ്യ വകുപ്പ് മന്ത്രിയുടെയും ഗതാഗത വകുപ്പ് മന്ത്രയുടെ യും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ആംബുലൻസ് ഡ്രൈവേഴ്‌സ് ഓണേഴ്‌സ് അസോസിയേഷൻ പ്രതികരിച്ചു.
വണ്ടിയിലെ സ്റ്റാഫാണ് ഇന്നലെ വിവാഹം കഴിഞ്ഞയാൾ വധു വരന്മാരെ ഫ്രണ്ടിൽ ഇരുത്തി യാത്ര ചെയുക മാത്രമായിരുന്നു ചെയ്തത്. അല്ലാതെ സൈറൻ മുഴക്കിയുള്ള യാത്ര ചെയ്തിട്ടില്ലെന്നും ആംബുലൻസ് ഡ്രൈവർ പ്രതികരിച്ചു.
Story Highlights : misusing-amublance-service-in kerala-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here