‘കൊലപാതകം സുധാകരൻ്റെ ശൈലിയല്ല’; പിന്തുണച്ച് ഉമ്മൻ ചാണ്ടി

കെപിസിസി പ്രസിഡന്റ് കെ സുധാകരന് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം ഉമ്മൻ ചാണ്ടി. സുധാകരനെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുത്. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ പ്രവർത്തകനുമായ ധീരജ് കൊലപാതക കേസിലെ പ്രതിയുമൊത്തുള്ള ചിത്രം കാണിച്ച് സുധാകരനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കലാലയങ്ങളിലെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാൻ തയ്യാറാകണം. അതിനു രാഷ്ട്രീയ പാർട്ടികൾ മുൻകൈ എടുക്കണം. ഇടുക്കിയിൽ സംഭവിച്ചത് പെട്ടന്നുള്ള സംഘർഷമാണ്. കൊലപാതകം ആസൂത്രിതമെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോളജ് തെരഞ്ഞെടുപ്പിനിടെ ഉണ്ടായ നിർഭാഗ്യകരമായ ഒരു സംഭവമാണെന്ന് പറഞ്ഞ ഉമ്മൻ ചാണ്ടി മറ്റ് മാനം നൽകേണ്ടതില്ലെന്നും വ്യക്തമാക്കി.
Story Highlights : murder is not sudhakaran style oommen chandy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here