രാജ്യത്ത് 1.68 ലക്ഷം പേർക്ക് കൊവിഡ്; 4461 ഒമിക്രോൺ കേസുകൾ

രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,68,063 പേർ കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ മൊത്തം കേസുകളുടെ എണ്ണം 35,875,790 ആണ്. ഇന്നലെ 277 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 4,84,213 ആയി.
അതേസമയം, രാജ്യത്ത് 69,959 പേർ കൊവിഡിൽ നിന്നും മുക്തി നേടി. സജീവ കേസുകൾ 97,827 ആയി വർദ്ധിച്ചു. രോഗമുക്തി, സജീവ കേസുകൾ, മരണങ്ങൾ എന്നിവ മൊത്തം കേസുകളുടെ 96.36 ശതമാനവും 2.29 ശതമാനവും 1.35 ശതമാനവുമാണ്. രാജ്യത്ത് 4461 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്.
Story Highlights : national covid cases
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here