Advertisement

ന്യൂസ് ചാനലുകളുടെ ടിആർപി പുറത്തുവിടാൻ ബാർകിനു നിർദ്ദേശം നൽകി കേന്ദ്രം

January 12, 2022
1 minute Read

ന്യൂസ് ചാനലുകളുടെ ടിആർപി റേറ്റിംഗ് പുറത്തുവിടാൻ നിർദ്ദേശം നൽകി വിവരസാങ്കേതിക മന്ത്രാലയം. ബ്രോഡ്കാസ്റ്റേഴ്സ് ഓഡിയൻസ് ആൻഡ് റിസർച്ച് കൗൺസിലിനാണ് (ബാർക്) മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. ചില ചാനലുകൾ ടിആർപി റേറ്റിംഗിൽ കൃത്രിമം കാണിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം റേറ്റിംഗ് നിർത്തലാക്കിയിരുന്നു.

എത്രയും വേഗം റേറ്റിംഗ് പുറത്തുവിടണമെന്നാണ് മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. കഴിഞ്ഞ മൂന്ന് മാസത്തെ റേറ്റിംഗ് ഓരോ മാസത്തെ കണക്കിൽ പുറത്തുവിടണമെന്നും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം ഒക്ടോബർ ആറിനാണ് ടിആർപി തട്ടിപ്പ് കേസിൽ മുംബൈ പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. 15ലധികം ആളുകളെ കേസിൽ അറസ്റ്റ് ചെയ്തിരുന്നു.

Story Highlights : barc to release trp ratings

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top