വിവിധ പരിശോധനയിൽ 7.5 കിലോ ഹെറോയിൻ കണ്ടെടുത്ത് ബിഎസ്എഫ്
അമൃത്‌സർ, ഫിറോസ്പൂർ സെക്ടറുകളിലെ പാകിസ്താൻ അതിർത്തിയിൽ നിന്ന് 7.5 കിലോ ഹെറോയിനും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുത്തതായി ബിഎസ്എഫ്. വിവിധ പരിശോധനകളിലാണ് ഇവ കണ്ടെടുത്തത്. തരൺ തരൺ ജില്ലയിൽ നിന്ന് 22 കിലോ ഹെറോയിൻ കണ്ടെടുത്തതിന് പിന്നാലെയാണ് സംഭവം.
ഫിറോസ്പൂർ സെക്ടറിലെ പാക് അതിർത്തിക്ക് മുന്നിൽ സംശയാസ്പദമായ ചലനം സൈന്യം നിരീക്ഷിച്ചപ്പോഴാണ് ആദ്യ സംഭവം റിപ്പോർട്ട് ചെയ്തത്. പ്രദേശത്ത് നടത്തിയ തെരച്ചിലിൽ മഞ്ഞ പാക്കറ്റിൽ പൊതിഞ്ഞ ഹെറോയിൻ എന്ന് സംശയിക്കുന്ന ആറ് പാക്കറ്റുകൾ, ഒരു പിസ്റ്റൾ, 50 വെടിയുണ്ടകൾ എന്നിവ കണ്ടെടുത്തു.
മറ്റൊരു പരിശോധനയിൽ ഫിറോസ്പൂർ സെക്ടറിന് കീഴിലുള്ള പ്രദേശത്ത് നിന്ന് ഹെറോയിൻ ആണെന്ന് സംശയിക്കുന്ന ഒരു കിലോഗ്രാം കള്ളക്കടത്ത് പാക്കറ്റ് കണ്ടെടുത്തു. മൂന്നാം തെരച്ചിലിൽ അമൃത്സർ സെക്ടറിൽ നിന്ന് ഒരു പിസ്റ്റൾ, ഒരു മാഗസിൻ, അഞ്ച് വെടിയുണ്ടകൾ എന്നിവയും പിടിച്ചെടുത്തു.
Story Highlights : bsf recovers 7.5 kg heroin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here