Advertisement

ധീരജ് കൊലപാതകം; കെ സുധാകരൻ ന്യായീകരിക്കുകയാണെന്ന് ഡി വൈ എഫ് ഐ

January 12, 2022
Google News 2 minutes Read

ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളജ് വിദ്യാർത്ഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകം കെ സുധാകരൻ ന്യായീകരിക്കുകയാണെന്ന് ഡി വൈ എഫ് ഐ. കെ പി സി സി പ്രസിഡന്റ് കലാപത്തിന് ആഹ്വാനം ചെയ്യുകയാണെന്ന് ഡി വൈ എഫ് ഐ വിമർശനം ഉന്നയിച്ചു. ഇടുക്കി കെ എഫ് ബ്രിഗേഡ് തലവനാണ് നിഖിൽ പൈലിയെന്ന് വി കെ സനോജ് പറഞ്ഞു. നാളെ 14 ജില്ലാ കേന്ദ്രങ്ങളിലും ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും വി കെ സനോജ് അറിയിച്ചു.

ഇതിനിടെ ഇടുക്കി ഗവൺമെന്റ് എൻജിനിയറിങ് കോളജ് വിദ്യാർഥി ധീരജ് രാജേന്ദ്രന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സർക്കാർ. പ്രത്യേക സംഘത്തെ നിയോഗിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഉന്നതതല ഗൂഢാലോചന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.

Read Also :ധീരജ് വധക്കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം,ഉന്നതതല ​ഗൂഢാലോചന അന്വേഷിക്കും

അതേസമയം കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിൻറെ തീരുമാനം. അതിനായി കസ്റ്റഡി അപേക്ഷയും പൊലീസ് സമർപ്പിക്കും. സംഭവത്തിൽ ഇന്ന് കൂടുതൽ അറസ്റ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. ഇപ്പോൾ അറസ്റ്റിലായവർ കൂടാതെ പോലീസ് കസ്റ്റഡിയിലുള്ളത് രണ്ടുപേരാണ്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരുന്നു. നിഖിൽ പൈലിയും ജെറിൻ ജോജോയും കൂടാതെ കണ്ടാലറിയാവുന്ന നാലുപേരെ കൂടി എഫ് ഐ ആറിൽ പ്രതി ചേർത്തിട്ടുണ്ട്.

Story Highlights : Dheeraj murder case – DYFI against K Sudhakaran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here