ദക്ഷിണാഫ്രിക്ക 210നു പുറത്ത്; ഇന്ത്യക്ക് നിർണായക ലീഡ്

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് ലീഡ്. ഇന്ത്യയുടെ 223 റൺസിനു മറുപടിയുമായി ഇറങ്ങിയ പ്രോട്ടീസ് 201 റൺസിന് എല്ലാവരും പുറത്തായി. 13 റൺസിൻ്റെ ലീഡാണ് ഇന്ത്യക്കുള്ളത്. അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ ജസ്പ്രീത് ബുംറ ദഷിണാഫ്രിക്കയെ തകർത്തെറിയുകയായിരുന്നു. 72 റൺസെടുത്ത കീഗൻ പീറ്റേഴ്സൺ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ്പ് സ്കോറർ.
ഒരു വിക്കറ്റ് നഷ്ടത്തിൽ 17 റൺസെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചത്. രണ്ടാം പന്തിൽ തന്നെ മാർക്രം (8) ബുംറയ്ക്ക് മുന്നിൽ വീണു. നൈറ്റ് വാച്ച്മാനായെത്തി ചില മികച്ച ഷോട്ടുകൾ കളിച്ച കേശവ് മൂന്നാം വിക്കറ്റിൽ കീഗൻ പീറ്റേഴ്സണുമായി ചേർന്ന് ഇന്നിംഗ്സ് കെട്ടിപ്പടുക്കാനാരംഭിച്ചു. എന്നാൽ, ഉമേഷ് യാദവ് ഇന്ത്യയുടെ രക്ഷക്കെത്തി. 25 റൺസെടുത്താണ് താരം മടങ്ങിയത്.
നാലാം വിക്കറ്റിൽ കീഗൻ പീറ്റേഴ്സൺ-റസ്സി വാൻഡർ ഡസ്സൻ കൂട്ടുകെട്ട് ഉറച്ചുനിന്നു. ഇന്ത്യൻ ബൗളിംഗ് അറ്റാക്കിനെ സമർത്ഥമായി നേരിട്ട സഖ്യം ഇടക്കിടെ ബൗണ്ടറികളും കണ്ടെത്തി. ഇതിനിടെ പീറ്റേഴ്സൺ ഫിഫ്റ്റി തികച്ചു. 67 റൺസാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. വാൻഡർ ഡസ്സനെ (21) പുറത്താക്കിയ ഉമേഷ് യാദവ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെയെത്തിച്ചു. അഞ്ചാം വിക്കറ്റിൽ പീറ്റേഴ്സണും ടെംബ ബാവുമയും ചേർന്ന് വീണ്ടും ഇന്നിംഗ്സ് കെട്ടിപ്പടുത്തു. 47 റൺസ് നീണ്ട ഈ കൂട്ടുകെട്ട് തകർത്തത് ഷമി ആയിരുന്നു. ഒരു ഓവറിൽ ബാവുമയും (28), കെയിൽ വെറെയ്നും (0) പുറത്ത്. മാർകോ ജെൻസൺ (7) ബുംറയുടെ ഇരയായി. ഒരുവശത്ത് പിടിച്ചുനിന്ന പീറ്റേഴ്സണും ഇതോടെ അടിപതറി. താരവും ബുംറയുടെ ഇരയായി മടങ്ങുകയായിരുന്നു. വാലറ്റം പൊരുതിനിന്നെങ്കിലും റബാഡ (15) താക്കൂറിനു മുന്നിൽ വീണതോടെ ദക്ഷിണാഫ്രിക്ക കളി കൈവിട്ടു. ലുങ്കി എങ്കിഡിയെ പുറത്താക്കിയ ബുംറ അഞ്ച് വിക്കറ്റ് നേട്ടത്തോടെ പ്രോട്ടീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചു. ഡുവേൻ ഒലിവിയർ (10) പുറത്താവാതെ നിന്നു.
Story Highlights : south africa allout 210
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here