അനുഭാവി കുടുംബങ്ങൾ ബിജെപി ചേരിയിലേക്ക് പോകുന്നത് പരിശോധിക്കണം; തിരുവനന്തപുരം ജില്ലാ സമ്മേളന റിപ്പോർട്ട് പുറത്ത്

സിപിഐ എം തിരുവനന്തപുരം ജില്ലാ സമ്മേളന റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ചിറയൻകീഴ്,വർക്കല താലൂക്കുകളിലെ ശക്തി കേന്ദ്രങ്ങളിൽ ബി ജെ പി വളരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. അനുഭാവി കുടുംബങ്ങൾ ബി ജെ പി ചേരിയിലേക്ക് പോകുന്നത് പരിശോധിക്കണമെന്നും ബി ജെ പി ഭീഷണി അവഗണിക്കാനാകില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇന്നാണ് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം തുടങ്ങുന്നത്.
Read Also : തെരഞ്ഞെടുപ്പ് തോൽവി; സിപിഐഎം റിപ്പോർട്ടിനെതിരെ വിമർശനം
വിപ്ലവ തിരുവാതിര നടത്തിപ്പിൽ പഴി കേൾക്കുമ്പോൾ സമ്മേളനത്തിലും ഇത് ചർച്ചയായേക്കാം. ജില്ലാ സെക്രട്ടറി സ്ഥാനത്ത് മാറ്റമുണ്ടാകില്ലെങ്കിലും ജില്ലാ കമ്മിറ്റിയിൽ യുവനിരയെത്തിയേക്കും. ശിശുക്ഷേമ സമിതിക്കെതിരായ ദത്ത് വിവാദം അതിലെ പാർട്ടി സഹായം, അരുവിക്കര തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലെ പരാതി, കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മേയർ കെ ശ്രീകുമാറിന്‍റെയും ജില്ലാ കമ്മിറ്റി അംഗം പുഷ്പലതയുടെയും തോൽവി, തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനവും സംഘടനാ വളർച്ചയും തുടങ്ങിയവയാണ് ജില്ലയിൽ സിപിഎമ്മിന് തലവേദനയുണ്ടാക്കുന്നത്.
Story Highlights : Cpim- TVM- district conference report released
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here