ഒരേ റണ്‍വേയില്‍നിന്ന് കുതിച്ചുയരാനിരുന്നത് രണ്ടുവിമാനങ്ങള്‍; ഇന്ത്യയിലേക്കുള്ള എമിറേറ്റ്സ് വിമാനങ്ങള്‍ അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഒരേ റണ്‍വേയില്‍നിന്ന് ഒരേ സമയം കുതിച്ചുയരാനിരുന്ന വിമാനങ്ങളുടെ ടേക്ക്ഓഫ് അവസാന നിമിഷത്തില്‍ പിന്‍വലിച്ചതിലൂടെ ഒഴിവായത് വന്‍ദുരന്തം. ഇന്ത്യയിലേക്കുള്ള രണ്ട് എമിറേറ്റ്സ് വിമാനങ്ങളുടെ ടേക്ക് ഓഫ് ഒരേ സമയത്തേക്ക് നിശ്ചയിച്ചതാണ് കടുത്ത ആശങ്കയുണ്ടാക്കിയത്. രണ്ട് വിമാനങ്ങളും ഒരേ റണ്‍വേയിലേക്ക് കടക്കുന്നതിന് തൊട്ടുമുന്‍പായി ടേക്ക്ഓഫ് പിന്‍വലിച്ചതിലൂടെ രക്ഷിക്കാനായത് നൂറുകണക്കിന് ജീവനുകളാണ്. ഇകെ-524 ദുബായ്-ഹൈദരാബാദ്, ഇകെ-568 ദുബായ്-ബാംഗ്ലൂര്‍ വിമാനങ്ങളാണ് ഒരേ റണ്‍വേയില്‍ 9.45ന് ടേക്ക് ഓഫ് ചെയ്യാനിരുന്നത്.
ദുബായ്-ഹൈദരാബാദ് വിമാനം 30R റണ്‍വേയില്‍നിന്ന് ടേക്ക് ഓഫ് ചെയ്യുന്നതിനായി തയ്യാറെടുക്കുമ്പോള്‍ ഒരേ ദിശയില്‍ മറ്റൊരു വിമാനം അതിവേഗത്തില്‍ കുതിക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയും ടേക്ക് ഓഫ് പിന്‍വലിക്കാന്‍ എടിസി നിര്‍ദ്ദേശിക്കുകയുമായിരുന്നു. എടിസി നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ഉടന്‍ തന്നെ സുരക്ഷിതമായി വിമാനം N4 ടാക്സിവേയിലെത്തിക്കാന്‍ സാധിച്ചതായി യുഎഇ ഏവിയേഷനിലെ ഉന്നതഉദ്യോഗസ്ഥര്‍ അറിയിച്ചു.
സുരക്ഷിതമായി ടാക്സിവേയിലേക്ക് പ്രവേശിച്ച ദുബായ്-ഹൈദരാബാദ് വിമാനം അല്‍പ്പസമയത്തിനുശേഷം ടേക്ക് ഓഫ് ചെയ്തു. അസാധാരണമായ ഈ സംഭവത്തെക്കുറിച്ച് യുഎഇയിലെ എഎഐഎസ് വിശദമായി അന്വേഷണം നടത്തിവരികയാണ്.
Story Highlights : two flights same runway take off averted
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here