Advertisement

കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യയ്ക്ക് തോൽവി; സീനിയർ താരങ്ങളെ ഒഴിവാക്കണമെന്ന് കോലി

January 14, 2022
Google News 1 minute Read

ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര 2-1ന് സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. കേപ്ടൗൺ ടെസ്റ്റിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. രണ്ട് വിക്കറ്റ് നഷ്ടത്തിൽ 101 എന്ന നിലയിൽ മത്സരം പുനരാരംഭിച്ച ദക്ഷിണാഫ്രിക്ക 63.3 ഓവറിൽ വിജയലക്ഷ്യം മറികടന്നു.

കീഗൻ പീറ്റേഴ്സൺ (82), റാസി വാൻ ഡെർ ഡുസെൻ (പുറത്താകാതെ 41), ടെംബ ബാവുമ (പുറത്താകാതെ 32) എന്നിവരാണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്പികൾ. ഒരു വിക്കറ്റ് നേടാൻ മാത്രമാണ് ഇന്ത്യയ്ക്ക് ഇന്ന് കഴിഞ്ഞത്. പീറ്റേഴ്‌സണിനെ ഷാർദുൽ ഠാക്കൂറാണ് പുറത്താക്കിയത്. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ 113 റൺസിന് ഇന്ത്യ വിജയിച്ചപ്പോൾ ജോഹന്നാസ്ബർഗിൽ ആതിഥേയർ ഏഴ് വിക്കറ്റ് വിജയവുമായി തിരിച്ചുവന്നു. ദക്ഷിണാഫ്രിക്കയിൽ കന്നി പരമ്പര നേടാനുള്ള ഇന്ത്യയുടെ മികച്ച അവസരമായിരുന്നു ഇത്.

അതേസമയം നിർണായക ഘട്ടങ്ങളിലെ മുന്നേറ്റം മുതലെടുക്കുന്നതിൽ ടീം പരാജയപ്പെട്ടെന്ന് ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റൻ വിരാട് കോലി പറഞ്ഞു. ചില സെഷനുകളിൽ ഇന്ത്യയ്ക്ക് അടുത്തടുത്ത് വിക്കറ്റുകൾ നഷ്ടപ്പെട്ടു. “ഇതൊരു കൂട്ടുത്തരവാദിത്തമാണ്. ലഭിച്ച അവസരങ്ങൾ മുതലാക്കുന്നതിൽ പരാജയപ്പെട്ടപ്പോൾ നിരാശ തോന്നി.” മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തെ അഭിസംബോധന ചെയ്ത് കോലി പറഞ്ഞു.

കഴിഞ്ഞ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ദക്ഷിണാഫ്രിക്ക നന്നായി ചേസ് ചെയ്തുവെന്ന് പരമ്പര തോറ്റതിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ച് കോലി പറഞ്ഞു. “ഞങ്ങളുടെ ബൗളിംഗ് ശക്തി അവരുടേതിൽ നിന്ന് വ്യത്യസ്തമാണ്. ഈ പിച്ചുകളിലാണ് അവർ വളർന്നത്. ഏതൊക്കെ മേഖലകളിൽ പന്ത് എറിയണമെന്ന് അവർക്കറിയാം. അവർ അത് സ്ഥിരതയോടെ ചെയ്തു. ഞങ്ങളുടെ ശക്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞങ്ങൾ ശ്രമിച്ചു, പക്ഷേ എങ്ങനെയോ അത് ഇവിടെ നടന്നില്ല,” കോലി കൂട്ടിച്ചേർത്തു.

മൂന്നാം ടെസ്റ്റിലെ അപരാജിത സെഞ്ചുറിക്ക് വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ നായകൻ പ്രശംസിച്ചു. “പിഴവുകൾ സംഭവിക്കും, പക്ഷേ അതിൽ നിന്ന് അവൻ പഠിച്ചു. അവൻ ഒരു പ്രത്യേക പ്രതിഭയാണ്, ഇതൊരു പ്രത്യേക ഇന്നിംഗ്സായിരുന്നു” കോലി പറഞ്ഞു. മോശം പ്രകടനത്തിന്റെ പേരിൽ ചില സീനിയർ താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കുമോ എന്ന ചോദ്യത്തിന് കോഹ്‌ലി മറുപടി നൽകി. “ടീമിൽ എന്തെങ്കിലും മാറ്റങ്ങളുണ്ടാകുമോ അല്ലെങ്കിൽ എന്ത് തരത്തിലുള്ള മാറ്റങ്ങളാണ് സംഭവിക്കുക എന്നതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ല, പക്ഷേ അതിനെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്” അദ്ദേഹം പറഞ്ഞു.

south-africa-won the series

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here