‘ബിജെപിയെ തടഞ്ഞെന്ന് ഊറ്റം കൊള്ളേണ്ട’; തിരുവനന്തപുരം ജില്ലാ നേതൃത്വത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ

സിപിഐഎം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ വളർച്ച തടയാൻ കർമ്മ പദ്ധതി തയാറാക്കണമെന്ന നിർദേശം പാലിച്ചില്ല. കോര്‍പറേഷന്‍ നിലനിര്‍ത്തിയതുകൊണ്ട് ബി.ജെ.പിയെ തടഞ്ഞെന്ന് ഊറ്റം കൊള്ളേണ്ടതില്ല. കോർപറേഷൻ ഭരണം നിലനിർത്താൻ സാധിച്ചത് താത്കാലിക ജയം മാത്രമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നഗരത്തിലെ പരിപാടികളിൽ പാർട്ടി ഘടകങ്ങൾ വഴി ജന പങ്കാളിത്തം ഉണ്ടാകുന്നില്ല.ആളെത്തുന്നത് സർവീസ് സംഘടനകൾ വഴിയെന്നും മുഖ്യമന്ത്രി വിമർശിച്ചു.(Pinarayi Vijayan)
Read Also : സ്റ്റാഫ് അംഗങ്ങൾക്ക് കൊവിഡ്; വനംമന്ത്രിയുടെ ഓഫിസ് താത്കാലികമായി അടച്ചു
അതേസമയം സംസ്ഥാന സർക്കാരിനെതിരെ സിപിഐഎം തിരുവനന്തപുരം സമ്മേളനത്തില്‍ വിമർശനം ഉയർന്നു. ആഭ്യന്തരം, ആരോഗ്യം തുടങ്ങിയ വകുപ്പുകളിൽ രണ്ടാം പിണറായി സർക്കാറിന് വീഴ്ച സംഭവിച്ചു എന്നും വിമര്‍ശനമുണ്ട്.
മന്ത്രി ഓഫീസുകളുമായി ബന്ധപ്പെടാൻ പോലുമാകുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസും പരാജയമാണ്. ജനങ്ങളുടെ ആവശ്യങ്ങളുമായി എത്തുന്ന പാർട്ടി പ്രവർത്തകർക്ക് വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്നും ആക്ഷേപം. സംസ്ഥാനത്തെ ആശുപത്രികളിൽ സേവനം മെച്ചപ്പെടണമെന്നും സമ്മേളനത്തില്‍ നിര്‍ദ്ദേശമുയര്‍ന്നു.
കെ റെയിൽ മുഖ്യമന്ത്രിക്കും മരുമകനും പണം തട്ടാനെന്ന് എതിരാളികൾ പ്രചരിപ്പിക്കുന്നു. ഇത്തരം പ്രചാരണങ്ങളും നേരിടണമെന്ന് കാട്ടാക്കട ഏരിയ കമ്മിറ്റി നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഐകോപനത്തിന് ആരും ഇല്ലെന്ന സ്ഥിതിയാണെന്നും വിമര്‍ശനമുണ്ട്.
Story Highlights : cm-slams-trivandrum-leaders-in-district-meeting
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here