Advertisement

ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പിന് ഇന്ന് തുടക്കം; എതിരാളികൾ ദക്ഷിണാഫ്രിക്ക

January 15, 2022
Google News 9 minutes Read
india u19 world cup

ഇന്ത്യയുടെ അണ്ടർ 19 ലോകകപ്പിന് ഇന്ന് തുടക്കം. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. വെസ്റ്റ് ഇൻഡീസിലെ ഗുയാനയിൽ ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് മത്സരം. ഏഷ്യാ കപ്പ് ചാമ്പ്യന്മാരായ ഇന്ത്യ കഴിഞ്ഞ ലോകകപ്പ ഫൈനലിൽ പ്രവേശിച്ചിരുന്നു. ഇന്ത്യയെ ഫൈനലിൽ കീഴടക്കിയ ബംഗ്ലാദേശാണ് നിലവിലെ ചാമ്പ്യന്മാർ. (india u19 world cup)

Read Also : അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് വെസ്റ്റ് ഇന്‍ഡീസിൽ തുടക്കം

ഏഷ്യാ കപ്പിലെ അതേ ടീം തന്നെയാണ് ലോകകപ്പിലും അണിനിരക്കുക. യാഷ് ധുൽ ടീമിനെ നയിക്കും. 251 റൺസുമായി ഏഷ്യാ കപ്പ് ടോപ്പ് സ്കോററായ ഹർനൂർ സിംഗിലാണ് ഇന്ത്യയുടെ പ്രതീക്ഷ. ഹർനൂറിനും 168 റൺസ് നേടിയ വൈസ് ക്യാപ്റ്റൻ ഷൈഖ് റഷീദിനുമൊഴികെ മറ്റ് താരങ്ങൾക്കൊന്നും ഏഷ്യാ കപ്പിൽ മികച്ച പ്രകടനം നടത്താനായില്ലെന്നത് ആശങ്കയാണ്. 8 വിക്കറ്റുകൾ വീതം നേടിയ രാജ്‌വർധൻ ഹങ്കർഗേക്കർ, രാജ് ബവ എന്നീ താരങ്ങളാണ് ബൗളിംഗിൽ ശ്രദ്ധേയ പ്രകടനം നടത്തിയത്. ഏഷ്യാ കപ്പിൽ പാകിസ്താനോട് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആ മത്സരത്തിൽ ഇന്ത്യയുടെ കുറവുകൾ തെളിഞ്ഞുകണ്ടതാണ്. കഴിഞ്ഞ എഡിഷനുകളിലെപ്പോലെ കരുത്തുറ്റ ടീമല്ല ഇക്കുറി ഇന്ത്യയുടേതെന്ന നിരീക്ഷണം ചിലർ നടത്തുന്നുണ്ട്. ഇത്തരം നിരീക്ഷണങ്ങൾ അസ്ഥാനത്താക്കി കിരീടം ചൂടാനാണ് ഇന്ത്യയുടെ വരവ്. ഇതുവരെ 4 കിരീടങ്ങളാണ് ഇന്ത്യ നേടിയിട്ടുള്ളത്. ഏറ്റവും കൂടുതൽ തവണ അണ്ടർ 19 ലോകകപ്പ് നേടിയ ടീമും ഇന്ത്യ തന്നെ.

ഇന്ത്യൻ ടീം: Harnoor Singh, Angkrish Raghuvanshi, Shaik Rasheed, Yash Dhull(c), Aaradhya Yadav, Nishant Sindhu, Dinesh Bana(w), Kaushal Tambe, Ravi Kumar, Siddarth Yadav, Rajvardhan Hangargekar, Manav Parakh, Aneeshwar Gautam, Raj Bawa, Vasu Vats, Vicky Ostwal, Garv Sangwan

ദക്ഷിണാഫ്രിക്ക ടീം: Ethan John Cunningham, Valintine Kitime, Dewald Brevis, GJ Maree, George Van Heerden(w/c), Andile Simelane, Mickey Copeland, Matthew Boast, Liam Alder, Aphiwe Mnyanda, Kwena Maphaka, Asakhe Tshaka, Jade Smith, Kaden Solomons, Joshua Stephenson

Story Highlights : india u19 world cup starts today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here