മൂടൽമഞ്ഞിൽ മുങ്ങി രാജ്യതലസ്ഥാനം

മൂടൽമഞ്ഞിൽ മുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയിൽ ദൂരക്കാഴ്ച 50 മീറ്ററായി കുറഞ്ഞു. താപനില ഏഴ് ഡിഗ്രിയായതോടെ കഠിന തണുപ്പും അനുഭവപ്പെടുന്നുണ്ട്. അടുത്ത നാലുദിവസത്തേക്ക് ഡൽഹിയിൽ മൂടൽമഞ്ഞ് ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കാറ്റിന്റെ വേഗത കുറഞ്ഞതും മലിനീകരണം രൂക്ഷമായതും മൂലം ഡൽഹിയിൽ മൂടൽമഞ്ഞിനൊപ്പം പുകമഞ്ഞും ശക്തമാണ്. കിഴക്കൻ യുപി, പഞ്ചാബ്, വടക്കൻ രാജസ്ഥാൻ, ഹരിയാന, ബിഹാർ എന്നിവിടങ്ങളിലും മൂടൽമഞ്ഞ് കാരണം ദൂരക്കാഴ്ച കുറഞ്ഞു. ജമ്മു കാശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ കനത്ത മഞ്ഞ് വീഴ്ച തുടരുന്നതും മൂടൽമഞ്ഞിന് കാരണമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി.
Story Highlights : new delhi intense foog
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here