കൊവിഡ് നിയന്ത്രണം ലംഘിച്ച് കോഴിക്കോട് ബിജെപിയുടെ പ്രതിഷേധ പരിപാടി; അഞ്ഞൂറിലധികം ആളുകളുടെ സാന്നിധ്യം

കൊവിഡ് നിയന്ത്രണം ലംഘിച്ച് കോഴിക്കോട് ബിജെപിയുടെ പ്രതിഷേധ പരിപാടി. കോഴിക്കോട് മുതലക്കുളം മൈതാനത്തതാണ് ബിജെപിയുടെ പ്രതിഷേധ പരിപാടി നടന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, എം ടി രമേശ്, ജില്ലാനേതാക്കളും പങ്കെടുത്തു. പ്രതിഷേധ പരിപാടിയിൽ അഞ്ഞൂറിലധികം ആളുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു.
അതേസമയം സിപിഐഎം തിരുവനന്തപുരം സമ്മേളനങ്ങള്‍ക്കെതിരായ വിമര്‍ശനങ്ങളെ പ്രതിരോധിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി.തിരുവനന്തപുരം സമ്മേളനം നടന്നത് കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണെന്ന് കോടിയേരി പറഞ്ഞു.
Read Also :സംസ്ഥാനത്ത് ഇന്ന് 18,123 പേർക്ക് കൊവിഡ്; കുതിച്ചുയർന്ന് ടിപിആർ
ഒരു ലക്ഷത്തിലേറെ പേര്‍ പങ്കെടുക്കുന്ന സമ്മേളനങ്ങളും റാലിയും സാധാരണ നടത്താറുണ്ട്. ഹാളുകളിലാണെങ്കില്‍ 300 പേരെ പങ്കെടുപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. വിമര്‍ശനങ്ങളുയരുന്നത് സാധാരണയാണെന്നും തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത പാര്‍ട്ടിയല്ല സിപിഐഎം എന്നും കോടിയേരി ബാലകൃഷ്ണന്‍ തുറന്നടിച്ചു.
തിരുവനന്തപുരത്ത സിപിഐഎം നടത്തിയ മെഗാ തിരുവാതിരയില്‍ ക്ഷമചോദിച്ച് സംഘാടകസമിതി രംഗത്തെത്തി. തിരുവാതിര നടത്തിയ ദിവസവും അതിലെ ചില വരികളും പലര്‍ക്കും വേദനയുണ്ടാക്കി. അതില്‍ ക്ഷമചോദിക്കുന്നതായി നന്ദി പ്രസംഗത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ പറഞ്ഞു. കൊവിഡ് വ്യാപനത്തിനിടെ കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പാര്‍ട്ടി സമ്മേളനത്തിനെതിരെ പ്രതിപക്ഷനേതാവും രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.
കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനിടെയാണ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സിപിഐഎമ്മും ബിജെപിയും പൊതുപരിപാടികള്‍ സംഘടിപ്പിച്ചത്. ടിപിആര്‍ 36 ശതമാനം കടന്ന തിരുവനപുരത്ത് സിപിഐഎം ജില്ലാ സമ്മേളനം അടച്ചിട്ട ഹാളില്‍ നടന്നു. ടിപിആര്‍ 27 കടന്ന തൃശൂരില്‍ സിപിഐഎമ്മിന്റെ തിരുവാതിരയും ബിജെപിയുടെ പ്രതിഷേധ പരിപാടിയും നടന്നു. തൃശൂരില്‍ സംഘടിപ്പിച്ച തിരുവാതിരയില്‍ 80 ഓളം പേരാണ് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പങ്കെടുത്തത്.
Story Highlights : bjp-strikes-at-calicut-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here