Advertisement

വിഐപിക്ക് മന്ത്രിയുമായി അടുത്ത ബന്ധം; ദിലീപിന്റെ വീട്ടിലിരുന്ന് മന്ത്രിയെ ഫോണിൽ വിളിച്ചു: സംവിധായകൻ ബാലചന്ദ്രകുമാർ

January 16, 2022
2 minutes Read

ദിലീപിനെതിരായ കേസിലെ വി ഐ പിക്ക് മന്ത്രിയുമായി അടുത്ത ബന്ധമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപിന്റെ വീട്ടിലിരുന്ന് വി ഐ പി ഒരു മന്ത്രിയെ വിളിച്ചിരുന്നു. അന്വേഷണ സംഘത്തെ സ്വാധീനിക്കാനും വി ഐ പി ശ്രമിച്ചിരുന്നതായി ബാലചന്ദ്ര കുമാർ ട്വന്റിഫോറിനോട് പറഞ്ഞു. മെഹബൂബ് അബ്‌ദുള്ളയെ കൂടാതെ രണ്ട് പേർ കൂടി പൊലീസിന്റെ പട്ടികയിലുണ്ട്. പാലക്കാട്, എറണാകുളം സ്വദേശികളെയാണ് പൊലീസ് നിരീക്ഷിക്കുന്നത്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് ശ്രമിച്ചെന്ന കേസിൽ അന്വേഷണം വിപുലപ്പെടുത്തിയിരിക്കുകയാണ് ക്രൈംബ്രാഞ്ച്. വി ഐ പിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചതായി സൂചന. കോട്ടയം സ്വദേശിയായ വ്യവസായിയുടെ ശബ്‌ദ പരിശോധന ഉടൻ രേഖപ്പെടുത്തിയേക്കും. ഇതിനിടെ താര സംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയിൽ ചേരും.

അതിനിടെ വിചാരണക്കോടതിക്കെതിരായി പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ വിധി തിങ്കളാഴ്ച. ഹൈക്കോടതിയാണ് വിധി പറയുക. 16 സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ നേരത്തെ വിചാരണ കോടതി അനുമതി നിഷേധിച്ചിരുന്നു. വിചാരണ കോടതി നടപടികൾ നീതിയുക്തമാകുന്നില്ലന്നടക്കമുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ കോടതിയെ സമീപിച്ചത്.

Read Also : അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമം; ദിലീപിന് കുരുക്ക് മുറുക്കാൻ പൊലീസ്, വിഐപിയെ കേന്ദ്രീകരിച്ച് അന്വേഷണം

അതേസമയം അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി ഹർജി പരിഗണിക്കവേ പറഞ്ഞു. അതുവരെ ദിലീപിനെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ ഉറപ്പ് നൽകി. ദിലീപിന് പുറമെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് ടി.എൻ സൂരജ്. ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഹർജി നൽകിയിരുന്നത്. നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ സാക്ഷികൾ ദുർബലമായ സാഹചര്യത്തിലാണ് ഈ നടപടിയുണ്ടായതെന്നാണ് ദിലീപിന്റെ ഹരജിയിലെ പ്രധാന ആരോപണം.

Story Highlights : Dileep case – VIPs have close ties with the minister- Balachandrakumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement