Advertisement

ധീരജ് കൊലപാതകം; സുധാകരൻ കൊലപാതകികളെ ന്യായീകരിക്കുന്നു, കോൺഗ്രസ് പങ്ക് വ്യക്തം; എം എം മണി

January 16, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇടുക്കി എഞ്ചിനിയിറിംഗ് കോളേജിലെ വിദ്യാർത്ഥി എസ് എഫ് ഐ പ്രവർത്തകനായ ധീരജിന്റെ കൊലപാതകത്തിൽ കെ സുധാകരനെ വിമർശിച്ച് എം എം മണി. കെപിസിസി അധ്യക്ഷൻ കെ സുധാകരന്റേത് കൊലപാതകികളെ ന്യായീകരിക്കുന്ന നിലപാടെന്ന് എം എം മണി എംഎൽഎ. ഭാവിയിൽ കെ സുധാകരന്റെ നേതൃത്വത്തിൽ നടക്കാനിരിക്കുന്നത് ആക്രമണങ്ങളുടെ തുടക്കം.

ധീരജിന്റെ കൊലപാതകാലത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാണ് എന്നാൽ പ്രതികളെ സംരക്ഷിക്കാനുള്ള നീക്കമാണ് സുധാകരൻ നടത്തുന്നത്. പ്രതികളെ സംരക്ഷിക്കാനുള്ള സുധാകരന്റെ നീക്കത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും എംഎം മണി പറഞ്ഞു.

Read Also : സിപിഐഎം പാര്‍ട്ടി സമ്മേളനങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയ കേസിൽ നിഖിൽ പൈലി അടക്കമുള്ള പ്രതികളെ തള്ളിപ്പറയില്ലെന്നാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ നിലപാട്. നിഖിലാണ് കുത്തിയതെന്ന് ആരും കണ്ടിട്ടില്ലെന്നും പ്രതികൾക്ക് നിയമസഹായം നൽകുമെന്നുമാണ് സുധാകരൻ അറിയിച്ചത്. നേരത്തെ ഇരന്ന് വാങ്ങിയ രക്തസാക്ഷിത്വമെന്ന സുധാകരന്റെ പ്രസ്താവനയും വിവാദമായിരുന്നു. പ്രതികളെ സുധാകരൻ സംരക്ഷിക്കുന്നുവെന്ന വിമർശനം ഉയരുമ്പോഴാണ് നിയമസഹായം കൂടി നൽകുമെന്ന പരസ്യ പ്രഖ്യാപനം നടത്തിയത്.

Story Highlights : mm-mani-against-k-sudhakaran-over-sfi-activist-dheeraj-murder

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement