Advertisement

ഫ്രാങ്കോ മുളയ്ക്കലിനെ മഠത്തില്‍ വെച്ച് കണ്ടിട്ടുണ്ട്; അസ്വാഭാവികമായി ഒന്നും തോന്നിയിട്ടില്ല; മോന്‍സ് ജോസഫ് എംഎല്‍എ

January 16, 2022
1 minute Read
mons joseph

ഫ്രാങ്കോ കേസിലെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മോന്‍സ് ജോസഫ് എംഎല്‍എ. കുറുവിലങ്ങാട്ടെ കന്യാസ്ത്രീ മഠവുമായി നല്ല ബന്ധമുണ്ടായിരുന്നുവെന്നും ഒരുവേളയിലും കന്യാസ്ത്രീകള്‍ തന്നോട് പരാതിപ്പെട്ടിട്ടില്ലെന്നും എംഎല്‍എ ട്വന്റിഫോറിനോട് പ്രതികരിച്ചു. റോഡുപണിയുമായി ബന്ധപ്പെട്ട കാര്യത്തിന് ഒരിക്കല്‍ മഠത്തിലെത്തിയപ്പോള്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മഠത്തിലുണ്ടായിരുന്നു. എന്നാല്‍ അവിടെ അസ്വാഭാവികമായി ഒന്നും തോന്നിയില്ലെന്നും എംഎല്‍എ പറഞ്ഞു. (mons joseph)

ഫ്രാങ്കോ കേസിലെ വിധിന്യായത്തില്‍ കന്യാസ്ത്രീ മഠത്തില്‍ മോന്‍സ് ജോസഫ് എംഎല്‍എ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്ന പരാമര്‍ശത്തിനാണ് എംഎല്‍എയുടെ വിശദീകരണം. ‘പള്ളിയുടെയും കോണ്‍വെന്റിന്റെയും ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് പിതാവ് വരുന്നതും അതില്‍ പങ്കെടുക്കുന്നതും കണ്ടിട്ടുണ്ട്. അല്ലാതെ അസ്വാഭാവികമായി ഒന്നും കണ്ടിട്ടില്ല. കണ്ടതല്ലേ പറയാന്‍ പറ്റൂ’. കേസുമായി ബന്ധപ്പെട്ട് പിതാവോ കന്യാസ്ത്രീകളോ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും മോന്‍സ് ജോസഫ് പറഞ്ഞു.

അതേസമയം ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ കോടതി വിധിക്കെതിരെ പരാതിക്കാരി അപ്പീല്‍ നല്‍കും. വിധിക്കെതിരെ പൊലീസും മേല്‍ക്കോടതിയെ സമീപിച്ചേക്കും. ഇതിന്റെ ഭാഗമായി നിയമവകുപ്പിനോട് പൊലീസ് നിയമോപദേശം തേടി. ഇരയ്ക്ക് അനുകൂലമായ തെളിവുകള്‍ കോടതി മുഖവിലയ്ക്ക് എടുത്തില്ലെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.

നിയവകുപ്പ് അഡീഷണല്‍ സെക്രട്ടറി സുചിത്രയോടാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി നിയമോപദേശം തേടിയത്. ഇത് ലഭിച്ച് കഴിഞ്ഞാല്‍ ഉടന്‍ പൊലീസ് ആസ്ഥാനത്തേക്ക് ജില്ലാ പൊലീസ് മേധാവി റിപ്പോര്‍ട്ട് നല്‍കും. തുടര്‍ന്ന് അപ്പീല്‍ നല്‍കണമെന്ന നിര്‍ദേശം പോലീസ് ആസ്ഥാനം സര്‍ക്കാരിനെ അറിയിക്കും.
ഇര കഴിയുന്ന മഠത്തിലെത്തി വൈക്കം ഡിവൈഎസ്പി കൂടിക്കാഴ്ച നടത്തി.ഇരയും നിയമപോരാട്ടം തുടരുമെന്നാണ് അറിയിച്ചത്. ഇതിനിടെ കുറ്റവിമുക്തനായ ബിഷപ്പ് പിസി ജോര്‍ജിനെ വീട്ടിലെത്തി നന്ദി അറിയിച്ചിരുന്നു. പിസി ജോര്‍ജ് തുടക്കം മുതല്‍ ബിഷപ്പിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്.

Read Also : എ. സമ്പത്തിനെ സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി; ഒൻപത് പുതുമുഖങ്ങൾ

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ വെള്ളിയാഴ്ചയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനല്ലെന്ന് കോടതി വിധിച്ചത്. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് വിധി പുറപ്പെടുവിച്ചത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടു എന്ന ഒറ്റവാക്കിലായിരുന്നു കോടതിയുടെ വിധിപ്രസ്താവം. പുഞ്ചിരിച്ച മുഖത്തോടെയാണ് ബിഷപ്പ് കോടതി മുറിയില്‍ നിന്നും പുറത്തേക്കു വന്നത്. ദൈവത്തിനു സ്തുതിയെന്നായിരുന്നു വിധിപ്രസ്താവം കേട്ടയുടന്‍ ഫ്രാങ്കോയുടെ പ്രതികരണം.

Story Highlights : mons joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top