മെഗാ തിരുവാതിര മാനദണ്ഡം ലംഘിച്ചിട്ടില്ല; സിപിഐഎം പൊതുസമ്മേളനം വെർച്വലായി നടത്തും; തൃശൂർ ജില്ലാ സെക്രട്ടറി

സിപിഐഎം തൃശൂർ പൊതുസമ്മേളനം വെർച്വലായി നടത്തുമെന്ന് ജില്ലാ സെക്രട്ടറി എം എം വർഗീസ്. സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധികളുടെ എണ്ണവും കുറയ്ക്കും.
തൃശൂരിലെ മെഗാ തിരുവാതിരയിൽ മാനദണ്ഡം ലംഘിച്ചിട്ടില്ലെന്ന് തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസ് അറിയിച്ചു. തിരുവാതിരയിൽ പങ്കെടുത്തത് 80 പേർ മാത്രമെന്ന് അദ്ദേഹം പറഞ്ഞു. തിരുവാതിരക്കളി പോലെ ആളുകൾ കൂടുന്ന പരിപാടികൾ തൽക്കാലത്തേയ്ക്കു നിർത്തിവയ്ക്കാൻ നിർദേശം നൽകിയതായി ജില്ലാ നേതൃത്വം അറിയിച്ചു.
Read Also : സിപിഐഎം പാര്‍ട്ടി സമ്മേളനങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് രമേശ് ചെന്നിത്തല
21 മുതൽ 23 വരെയാണ് സിപിഐഎമ്മിന്റെ തൃശൂർ ജില്ലാ സമ്മേളനം. പാറശ്ശാലയിൽ സിപിഎം ജില്ലാ നേതൃത്വം നടത്തിയ മെഗാ തിരുവാതിരയിൽ സംസ്ഥാന നേതൃത്വം വിശദീകരണം തേടാൻ തീരുമാനിച്ചിരിക്കെയാണ് പുതിയ തിരുവാതിര വിവാദം.
കൂടാതെ, തൃശൂർ തെക്കുംകരയിൽ നൂറിലേറെ ആളുകളെ പങ്കെടുപ്പിച്ച് സിപിഐ എം നടത്തിയ തിരുവാതിരക്കെതിരെ കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് പൊലീസിൽ പരാതി നൽകി. സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നല്‍കിയത്. കൊവിഡ് മാനദണ്ഡം ലംഘിച്ചതിനെതിരെയാണ് പരാതി.
Story Highlights : -thrissur-district-secretary-justifies-mega-thiruvathira
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here