സിപിഐഎം പാർട്ടി കോൺഗ്രസ് യോഗം ഇന്ന്

സിപിഐഎമ്മിൻ്റെ 23ാം പാർട്ടി കോൺഗ്രസ് സംഘാടക സമിതി യോഗം ഇന്ന് നടക്കും. സിപിഐഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള യോഗം ഉദ്ഘാടനം ചെയ്തും. ഏപ്രിൽ ആറ് മുതൽ 10 വരെ കണ്ണൂരിലാണ് ഇത്തവണത്തെ പാർട്ടി കോൺഗ്രസ് നടക്കുക.
ക്ഷണം ലഭിച്ചവർക്ക് മാത്രമാണ് യോഗത്തിൽ പ്രവേശനമുള്ളത്. ഈ യോഗത്തിന് ശേഷം ജനുവരി 18 മുതൽ പാർട്ടി സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ഏരിയ തലത്തിലും ലോക്കൽ കമ്മിറ്റികൾക്ക് കീഴിലും വേറെയും സംഘാടക സമിതികൾ രൂപീകരിക്കും. ഇന്ന് വൈകീട്ട് നാല് മണിക്കാണ് യോഗം ചേരുക.
സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, പാർട്ടി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പികെ ശ്രീമതി, ഇപി ജയരാജൻ, മന്ത്രി എംവി ഗോവിന്ദൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുക്കും.
Story Highlights : cpim-party-congress-today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here