Advertisement

സംസ്ഥാന വ്യാപക റെയ്ഡ്; ഇതുവരെ അറസ്റ്റിലായത് 14,014 ഗുണ്ടകള്‍, കൂടുതൽ തലസ്ഥാനത്ത്

January 17, 2022
1 minute Read

സാമൂഹിക വിരുദ്ധര്‍ക്കെതിരെയുളള സംസ്ഥാന വ്യാപക പൊലീസ് റെയ്‌ഡിൽ ഇതുവരെ അറസ്റ്റിലായത് 14,014 ഗുണ്ടകള്‍. ഡിസംബര്‍ 18 മുതല്‍ ജനുവരി 16 വരെയുളള കണക്ക് പ്രകാരം ഗുണ്ടാനിയമപ്രകാരം 224 പേര്‍ക്കെതിരെ കേസെടുത്തതായി കേരളാ പൊലീസ് അറിയിച്ചു. വ്യവസ്ഥകൾ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കിയെന്ന് പൊലീസ് അറിയിച്ചു. (Police Raid)

ഇക്കാലയളവില്‍ പൊലീസ് സംസ്ഥാനവ്യാപകമായി 19,376 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 6,305 മൊബൈല്‍ ഫോണുകള്‍ പരിശോധനക്കായി പിടിച്ചെടുത്തു.ഗുണ്ടകള്‍ക്കെതിരെ നടത്തി വരുന്ന റെയ്ഡുകള്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകാന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് നിര്‍ദേശം നല്‍കി.

Read Also : സംസ്ഥാനത്ത് ഇന്ന് 22,946 പേര്‍ക്ക് കൊവിഡ്; ടിപിആര്‍ 33.07%, 18 മരണം

ഏറ്റവും കൂടുതല്‍ ഗുണ്ടകള്‍ അറസ്റ്റിലായത് തിരുവനന്തപുരം റൂറലിലാണ് – 1606 പേര്‍. ആലപ്പുഴയില്‍ 1337 പേരും കൊല്ലം സിറ്റിയില്‍ 1152 പേരും കാസര്‍ഗോഡ് 1141 പേരും പാലക്കാട് 1045 പേരും പിടിയിലായി. ഏറ്റവും കൂടുതല്‍ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തതും തിരുവനന്തപുരം റൂറലില്‍ നിന്നാണ്. 1188 ഫോണുകളാണ് പിടിച്ചെടുത്തത്.

Story Highlights : goons-from-raid-in-kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top