കൊല്ലത്ത് പ്രതിയെ പിടിക്കാനെത്തിയ പൊലീസും വീട്ടുകാരും തമ്മില്‍ കയ്യാങ്കളി

കൊല്ലം കിഴക്കേ കല്ലടയില്‍ പ്രതിയെ പിടിക്കാനെത്തിയ പൊലീസും വീട്ടുകാരും തമ്മില്‍ കയ്യാങ്കളി. ബാറില്‍ ബഹളമുണ്ടാക്കിയെന്ന പരാതിയില്‍ പ്രതിയെ പിടികൂടാനെത്തിയ പൊലീസിനെ വീട്ടുകാര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പൊലീസിന്റെ ആരോപണം. അതേസമയം സംഘര്‍ഷമുണ്ടാക്കിയതും മര്‍ദ്ദിച്ചതും പൊലീസാണെന്ന് വീട്ടുകാരും ആരോപിച്ചു. പ്രതിയെയും സഹോദരനെയും പൊലീസ് റിമാന്‍ഡ് ചെയ്തു.
ബാറില്‍ ബഹളമുണ്ടാക്കിയ പ്രതി ആകാശ് മോഹന്റെ അറസ്റ്റ് തടഞ്ഞ് ഉദ്യോഗസ്ഥരെ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയാണുണ്ടായതെന്ന് പൊലീസ് ആരോപിച്ചു. ഇന്നലെ ഉച്ചയോടുകൂടിയാണ് പൊലീസ് സംഭവം നടന്ന വീട്ടിലെത്തിയത്. ആകാശിനൊപ്പം സഹോദരന്‍ അനന്തുമോഹനെയും കസ്റ്റഡിയിലെടുക്കാനായിരുന്നു പൊലീസ് ശ്രമം. അനന്തുവിന്റെ ബൈക്കിലായിരുന്നു പ്രതി സഞ്ചരിച്ചത്. സഹോദരനെ കൂടി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതോടെയാണ് പൊലീസും വീട്ടുകാരും സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് ആകാശിനെയും അനന്തുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിന് ഇവരുടെ പിതാവിനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Story Highlights : kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here