Advertisement

പ്രധാനമന്ത്രിയെ വിമർശിച്ച് സ്കിറ്റ്; ചാനലിന് നോട്ടീസയച്ച് കേന്ദ്രം

January 18, 2022
Google News 2 minutes Read

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന പരാതിയിൽ സീ തമിഴ് ചാനലിന് നോട്ടീസയച്ച് കേന്ദ്ര വാർത്താവിതരണ വിനിമയ മന്ത്രാലയം. തമിഴ്നാട് ബിജെപി ഐടി ആൻഡ് സോഷ്യൽ മീഡിയ സെൽ സംസ്ഥാന പ്രസിഡന്റ് സിടിആർ നിർമൽ കുമാറിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ ദിവസം നിർമൽ കുമാർ ചാനൽ അധികൃതർക്ക് കത്തെഴുതിയിരുന്നു.

ഏഴ് ദിവസത്തിനകം ചാനൽ മന്ത്രാലയത്തിനു മറുപടി നൽകണം. ഇല്ലെങ്കിൽ നടപടി സ്വീകരിക്കും. നോട്ടീസിനൊപ്പം നിർമൽ കുമാറിൻ്റെ പരാതിയും ഉൾപ്പെടുത്തിയിട്ടുണ്ട്.

‘ജൂനിയർ സൂപ്പർ സ്റ്റാഴ്സ് സീസൺ 4’ എന്ന കുട്ടികളുടെ പരിപാടിയിലാണ് പ്രധാനമന്ത്രിയെ വിമർശിച്ച് സ്കിറ്റ് സംപ്രേഷണം ചെയ്തത്. രണ്ട് കുട്ടികളാണ് ഇത് അവതരിപ്പിച്ചത്. ജനുവരി 15ന് സംപ്രേഷണം ചെയ്ത ഈ പരിപാടി, 2006ൽ വടിവേലു നായകനായി പുറത്തിറങ്ങിയ ‘ഇംസായ് അരസൻ’ എന സിനിമയുമായി ബന്ധപ്പെടുത്തിയായിരുന്നു. നോ​ട്ട് നി​രോ​ധ​നം, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ്ത്ര​ധാ​ര​ണം, വി​ദേ​ശ യാ​ത്ര​ക​ൾ, ഓഹരി വിറ്റഴിക്കൽ തുടങ്ങിയ വിവിധ കാര്യങ്ങൾ സ്കിറ്റിൽ പ്രതിപാദിക്കപ്പെട്ടിരുന്നു.

വിവാദമായതിനു പിന്നാലെ പരിപാടി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്ന് സീ തമിഴ് ചാനൽ അധികൃതർ പിൻവലിച്ചിരുന്നു. പരിപാടി പുനസംപ്രേഷണം ചെയ്യില്ലെന്ന് അവർ അറിയിക്കുകയും ചെയ്തു.

Story Highlights : centre notice channel satire show modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here