സംസ്ഥാനത്ത് കോളജുകൾ അടച്ചേക്കും; തീരുമാനം മറ്റന്നാളത്തെ അവലോകന യോഗത്തിൽ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കോളജുകൾ അടച്ചേക്കും. അന്തിമ തീരുമാനം മറ്റന്നാൾ ചേരുന്ന അവലോകന യോഗത്തിൽ എടുക്കും. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടെ നൂറിലേറെ ക്ലസ്റ്ററുകൾ രൂപപ്പെട്ട സാഹചര്യത്തിൽ കൊവിഡ് അവലോകന യോഗം രാത്രി കാല കർഫ്യുവിലടക്കം തീരുമാനമെടുക്കും.
വെള്ളിയാഴ്ച മുതൽ 10,11,12 ക്ലാസുകൾ മാത്രമാണ് ഓഫ്ലൈനായി നടക്കുന്നത്. സ്കുളുകൾ ക്ലസ്റ്ററുകളാകുമ്പോൾ അവലോകനയോഗത്തിൽ ഇതിലും എന്തെങ്കിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. ആരോഗ്യപ്രവർത്തകർക്കും പൊലീസിനും വ്യാപക കൊവിഡാണ്. മെഡിക്കൽ കോളജ് ആശുപത്രികളിൽ ഡോക്ടർമാരടക്കം നിരവധിപേർക്കാണ് കൊവിഡ്. സ്റ്റേഷനുകളുടെ പ്രവർത്തനത്തെ പോലും ബാധിക്കുന്ന രീതിയിലാണ് സേനയിലെ രോഗവ്യാപനം.
അതേസമയം സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആരോഗ്യ പ്രവര്‍ത്തകരില്‍ രോഗം പടരുത്തില്‍ കനത്ത ആശങ്കയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളജ്, തിരുവനന്തപുരം ജനറല്‍ ആശുപത്രി, കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രി, കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രികളില്‍ സ്ഥിതി രൂക്ഷമാണ്.
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 25 ഡോക്ടർമാർ ഉൾപ്പടെ 107 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ 10 ഡോക്ടർമാർ ഉൾപ്പടെ 17 ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിച്ചു. അത്യാഹിത വിഭാഗത്തില്‍ മാത്രം മൂന്ന് ഡോക്ടർമാര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. ഡെന്റൽ, ഇഎൻടി വിഭാഗങ്ങള്‍ താൽകാലികമായി അടച്ചു. നേമം താലൂക്ക് ആശുപത്രിയിൽ മൂന്ന് ഡോക്ടര്‍മാര്‍ അടക്കം 21 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
Read Also : ഗുരുവായൂരിൽ നിയന്ത്രണം; പ്രതിദിനം വെർച്വൽ ക്യൂ വഴി 3000 പേർക്ക് മാത്രം അനുമതി, ചോറൂണ് നിർത്തിവച്ചു
കളമശ്ശേരി മെഡിക്കൽ കോളജിലും സ്ഥിതി അതീവ ഗൗരവമാണ്. 22 ഡോക്ടർമാർ ഉൾപ്പെടെ 75 ജീവനക്കാർക്കാണ് കളമശ്ശേരി മെഡിക്കൽ കോളജിൽ കൊവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ഏഴ് ഡോക്ടർമാർക്കും നാല് മെഡിക്കൽ വിദ്യാർത്ഥികൾക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
Story Highlights : Covid – Colleges may close kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here