Advertisement

സെക്രട്ടേറിയറ്റ്‌ ജീവക്കാർക്ക് കൂട്ടത്തോടെ കൊവിഡ്; മുഖ്യമന്ത്രിയുടെ ഓഫീസിൽ നിയന്ത്രണം

January 18, 2022
Google News 1 minute Read

തിരുവനന്തപുരം സെക്രട്ടറിയേറ്റില്‍ ജീവനക്കാർക്ക് കൂട്ടത്തോടെ കൊവിഡ്. സെക്രട്ടേറിയറ്റ്‌ പ്രവർത്തനം സ്‌തംഭനാവസ്ഥയിൽ. കൊവിഡ് വ്യാപനത്തെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി.

മുഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും രോഗം പടർന്നു. ഇതോടെ ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തി. സെക്രട്ടറിയേറ്റ് ലൈബ്രറി അടച്ചു. സെക്രട്ടേറിയറ്റിലെ ഹാജര്‍ 50 ശതമാനമാക്കണമെന്ന നിവേദനവുമായി സംഘടനകള്‍ രംഗത്തെതി. സാമ്പത്തികവർഷം അവസാനിക്കുന്നതില്‍ പദ്ധതിനടത്തിപ്പ് താളം തെറ്റുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

Read Also : വാഹനാപകടത്തിൽ വാവ സുരേഷിന് പരുക്ക്

അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുറഞ്ഞു. 2,38,018 ആയാണ് പ്രതിദിന കേസുകൾ കുറഞ്ഞത്. മരണസംഖ്യ 310 ആയും കുറഞ്ഞു. പല പ്രധാന നഗരങ്ങളിലും കൊവിഡ് വ്യാപനം കുത്തനെ കുറഞ്ഞിട്ടുണ്ട്.

ഡൽഹിയിൽ പ്രതിദിന കൊവിഡ് കേസുകൾ മുപ്പത് ശതമാനം കുറഞ്ഞു. 12528 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. വാരാന്ത്യ ലോക്ഡൗണ്‍ ഫലം ചെയ്യുന്നു എന്ന് തെളിയിക്കുന്നതാണ് ഡൽഹിയിലെ കണക്കുകൾ എന്ന് ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു. മുംബൈയിൽ കേസുകൾ പതിനായിരത്തിന് താഴെയെത്തി. 5956 പേർക്കാണ് പുതിയതായി കൊവിഡ് ബാധിച്ചത്.

Story Highlights : covid-spread-kerala-secretariat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here