Advertisement

ലെജൻഡ്സ് ലീഗിൽ ഇന്ത്യൻ ടീമിനെ സെവാഗ് നയിക്കും

January 18, 2022
1 minute Read

ഹൗസാറ്റ് ലെജൻഡ്സ് ലീഗ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിനെ മുൻ ദേശീയ താരം വീരേന്ദർ സെവാഗ് നയിക്കും. യുവ്‌രാജ് സിംഗ്, ഇർഫാൻ പഠാൻ, ഹർഭജൻ സിംഗ് തുടങ്ങി ഒട്ടേറെ താരങ്ങളാണ് ഇന്ത്യൻ ടീമിൽ ഉള്ളത്. ഇന്ത്യ മഹാരാജാസ് എന്നാണ് ടീമിൻ്റെ പേര്. മൂന്ന് ടീമുകളുള്ള ടൂർണമെൻ്റ് വ്യാഴാഴ്ച മുതൽ ആരംഭിക്കും. ഒമാനാണ് ഉദ്ഘാടന സീസണ് ആതിഥേയത്വം വഹിക്കുക.

ഇന്ത്യ മഹാരാജാസ്, ഏഷ്യ ലയൺസ്, വേൾഡ് ജയൻ്റ്സ് എന്നീ ടീമുകളിലായി പല പ്രമുഖ താരങ്ങളും പരസ്പരം പോരടിക്കും. വീരേന്ദർ സെവഗ്, യുവരാജ് സിംഗ്, ബ്രെറ്റ് ലീ, കെവിൻ പീറ്റേഴ്സൺ, സനത് ജയസൂര്യ, ഷാഹിദ് അഫ്രീദി തുടങ്ങി നിരവധി താരങ്ങളാണ് വീണ്ടും കളത്തിലിറങ്ങുക.

ഇന്ത്യ മഹാരാജാസ് ടീം: വീരേന്ദർ സെവാഗ്, യുവരാജ് സിങ്, ഹർഭജൻ സിങ്, ഇർഫാൻ പഠാൻ, യൂസുഫ് പഠാൻ, സുബ്രഹ്മണ്യം ബദ്‌രിനാഥ്, ആർപി സിങ്, പ്രഗ്യാൻ ഓജ, നമൻ ഓജ, മൻപ്രീത് ഗോണി, ഹേമങ് ബദാനി, വേണുഗോപാൽ റാവു, മുനാഫ് പട്ടേൽ, സഞ്ജയ് ബംഗാർ, നയൻ മോംഗിയ, മുഹമ്മദ് കൈഫ്, സ്റ്റുവർട്ട് ബിന്നി.

വേൾഡ് ജയന്റ്‌സ് ടീം: ബ്രെറ്റ് ലീ, കെവിൻ പീറ്റേഴ്‌സൻ, ഡാനിയൽ വെട്ടോറി, ഡാരൻ സമ്മി, ജോണ്ടി റോഡ്‌സ്, ഇമ്രാൻ താഹിർ, ഒവൈസ് ഷാ, ഹർഷേൽ ഗിബ്‌സ്, ആൽബി മോർക്കൽ, മോണെ മോർക്കൽ, കോറി ആൻഡേഴ്‌സൻ, മോണ്ടി പനേസർ, ബ്രാഡ് ഹാഡ്ഡിൻ, കെവിൻ ഒബ്രയാൻ, ബ്രണ്ടൻ ടെയ്‌ലർ.

ഏഷ്യ ലയൺസ് ടീം: ഷൊഐബ് അക്തർ, ഷാഹിദ് അഫ്രീദി, സനത് ജയസൂര്യ, മുത്തയ്യ മുരളീധരൻ, ചാമിന്ദ വാസ്, റൊമേഷ് കലുവിതരണ, തിലകരത്‌നെ ദിൽഷൻ, അസ്ഹർ മഹമൂദ്.

Story Highlights : Sehwag lead India team Legends League

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top