തിരുവനന്തപുരത്തെ കൊവിഡ് വ്യാപനം; മുൻകരുതലുമായി ജില്ലാ ഭരണകൂടം

തിരുവനന്തപുരത്തെ കൊവിഡ് വ്യാപനത്തിൽ മുൻകരുതലുമായി ജില്ലാ ഭരണകൂടം. സ്വകാര്യ ആശുപത്രികളിലെ 50% കിടക്കകൾ കൊവിഡ് ചകിത്സയ്ക്ക് മാറ്റിവയ്ക്കാൻ നിർദേശം നൽകി. കൊവിഡ് അഡ്‌മിഷൻ-ഡിസ്ചാർജ് വിവരങ്ങൾ ജാഗ്രത പോർട്ടലിൽ അപ് ലോഡ് ചെയ്യണമെന്നും ജില്ലാ ഭരണകൂടം നിർദേശം നൽകി. ഐ സി യു, വെന്റിലേറ്ററുകൾ, ഓക്‌സിജൻ കിടക്കകൾ എന്നിവയുൾപ്പെടെ മാറ്റിവയ്ക്കാനും നിർദേശം. കൊവിഡ് രോഗികളിൽ രോഗ ലക്ഷണം ഇല്ലാത്തവരെ ഹോം ക്വാറന്റിന് അയക്കണം.
അതേസമയം സംസ്ഥാനത്ത് ഇപ്പോഴുള്ളത് കൊവിഡ് മൂന്നാം തരംഗമാണെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് സർക്കാർ. ഡെൽറ്റയുടെ രോഗവ്യാപനം കുറയുന്നതിന് മുമ്പേ വളരെ വേഗത്തിലാണ് ഒമിക്രോൺ പടരുന്നത്. സംസ്ഥാനത്തിപ്പോൾ ഡെൽറ്റ, ഒമിക്രോൺ വ്യാപനം ഉണ്ട്.
Read Also : കേരളത്തില്‍ കൊവിഡ് നഷ്ടപരിഹാരവിതരണം തൃപ്തികരമല്ലെന്ന് സുപ്രിംകോടതി
ജനങ്ങളിലെ അശ്രദ്ധയും ജാഗ്രതക്കുറവും ഈ രോഗവ്യാപനത്തിന് കാരണമാണെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ മറ്റൊരു കാരണമാണ്. മൂന്നാഴ്ചയ്ക്കുള്ളിൽ ഈ രോഗവ്യാപനം അതിന്‍റെ ഉന്നതിയിൽ എത്തുമെന്നാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. ഫെബ്രുവരി 15-നകം ഇത് പീക്കിൽ എത്തും. ഇനി വരാനിരിക്കുന്ന ഒരു മാസം നിർണായകമാണ്. പല ജില്ലകളിൽ പല തോതിൽ കേസുകൾ ഉയരും. സംസ്ഥാനസർക്കാർ ഒമിക്രോൺ ടെസ്റ്റ് കിറ്റിന് ടെൻഡർ നൽകിയിട്ടുണ്ടെന്നും, അത് ഉടനടി ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് ഇനി ജനിതകശ്രേണി പരിശോധനയിൽ പ്രസക്തി ഇല്ല. പക്ഷേ പുതിയ വകഭേദങ്ങൾ ഉണ്ടോ എന്നറിയാൻ പരിശോധന തുടരും. ചിന്തിക്കുന്നതിനേക്കാൾ വേഗത്തിൽ തീവ്രവ്യാപനം നടക്കുന്നു. സമൂഹവ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ ഇക്കാര്യം വ്യക്തമാകുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Story Highlights : covid-state-helpcenter-trivandrum-informations-
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here